CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes Ago
Breaking Now

ഒരു മൈലാഞ്ചിയിട്ടതാണ്, കൈയ്യിപ്പോള്‍ ഇങ്ങനെയായി ; ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് യുവതി

ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കൈയ്യില്‍ അസ്വസ്ഥത തുടങ്ങി.

കൈകളില്‍ ഹെന്ന ടാറ്റു ചെയ്ത ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവച്ച് സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 25 കാരി. ഹെന്ന ടാറ്റുവിന് പിന്നില്‍ താന്‍ നേരിട്ടത് പോലെയുള്ള അപകടം പതിഞ്ഞിരിക്കുന്നുവെന്നാണ് ബ്രൂക്ക് ക്രോന്ന ഫോര്‍ഡ് സ്ത്രീകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

ഈജിപ്ത് യാത്രയ്ക്കിടെയാണ് ബ്രൂക്ക് തന്റെ കൈയ്യില്‍ ഹെന്ന ടാറ്റൂ പതിപ്പിച്ചത്. പ്രകൃതിദത്ത കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഹെന്നയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കൈയ്യില്‍ അസ്വസ്ഥത തുടങ്ങി.

''  ഇതിന് മുമ്പ് ഇന്ത്യാ സന്ദര്‍ശനത്തിനിടേയും ഹെന്ന ടാറ്റൂ ചെയ്തിരുന്നു. അന്ന് പ്രശ്‌നമുണ്ടായിരുന്നില്ല. ടാറ്റൂ ചെയ്യാന്‍ വളരെ ഇഷ്ടവുമാണ്. എന്നാലിത് മറ്റൊരു അനുഭവമായിരിക്കുന്നു. ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യില്‍ ചൊറിയലും നീറ്റലും തുടങ്ങി. ആദ്യ ദിവസം ഇതു കാര്യമാക്കിയില്ല. അടുത്ത ദിവസം കൈ പൊള്ളി. നിറയെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ചെറുതായി തുടങ്ങിയ പൊള്ളല്‍ കൈയ്യുടെ പുറം ഭാഗത്തേക്ക് വ്യാപിച്ചു. പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു കൈ, യുവതി പറയുന്നു.

ആശുപത്രിയിലെത്തിച്ചപ്പോള്‍ സെല്ലുലൈറ്റിസ് എന്ന അണുബാധയെന്ന് കണ്ടെത്തി. രണ്ടാഴ്ച നീണ്ട സ്റ്റിറോയ്ഡ് ചികിത്സ , ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, ആന്റി ബയോട്ടിക് മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷമാണ് ബ്രൂക്കിന്റെ കൈകള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ലഭിച്ചത്. കൈകള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുകിട്ടില്ലെന്നു പോലും ഒരു ഘട്ടത്തില്‍ തോന്നി, ബ്രൂക്ക് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.