ബംഗാളിന് പിന്നാലെ ത്രിപുരയിലും സിപിഎം തകര്‍ച്ചയിലേക്കെന്ന് സൂചന. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിയ്ക്ക് വന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6111 പഞ്ചായത്ത് സീറ്റുകളില്‍ 5300 ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ പറയുന്നു.
എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. പോലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തിരിഞ്ഞെടുപ്പ് ഓഫീസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.