CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 5 Seconds Ago
Breaking Now

വിശ്വാസ തീഷ്ണതയില്‍ ജ്വലിച്ച് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ; ദുക്‌റാന തിരുന്നാള്‍ ഭക്തിസാന്ദ്രം

പള്ളി നിറഞ്ഞ് കവിഞ്ഞിരുന്ന വിശ്വാസ സമൂഹത്തിന്റെ ആശംസകളോടെ ഈ വര്‍ഷം ഇവിടെ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന അഞ്ചോളം കുട്ടികള്‍ ആത്മീയ അനുഗ്രഹം ഏറ്റുവാങ്ങി.

നമുക്കും അവനോട് കൂടി പോയി മരിക്കാം എന്ന വിശുദ്ധ തോമാശ്ലീഹയുടെ വിശ്വാസ സാക്ഷ്യത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ട് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു. യുകെ വിശ്വാസ സമൂഹങ്ങളില്‍ പൈതൃകം കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം, 20 വര്‍ഷത്തോളം നീണ്ട വിശ്വാസ ചര്യയുടെ സാക്ഷ്യത്താല്‍ വിവിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍  കൊണ്ടാടി. ശശനിയാഴ്ച രാവിലെ 10.30യ്ക്ക് റവ ഫാ ടോണി പഴയകളത്തിന്റൈ കാര്‍മികത്വത്തില്‍ വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ സഹകാര്‍മികരായി ആഘോഷമായ വിശുദ്ധ കുര്‍ബാനയും  ഒപ്പം ബ്രിസ്റ്റോളിലെ സമൂഹത്തില്‍ നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ  പഥമ ദിവ്യ കാരുണ്യ സ്വീകരണം നടന്നു.

യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം നല്‍കിയ സേവനം മറക്കാനാകാത്തതാണെന്നും അതിനാല്‍ അഭിമാനത്തോടെയാണ് നിങ്ങളുടെ മുന്നില്‍ തോമാശ്ലീഹയുടെ തിരുന്നാള്‍ സന്ദേശം നല്‍കാന്‍ നില്‍ക്കുന്നതെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫാ ടോണി പഴയകളം പറഞ്ഞു. പള്ളി നിറഞ്ഞ് കവിഞ്ഞിരുന്ന വിശ്വാസ സമൂഹത്തിന്റെ ആശംസകള്‍ ഏറ്റുവാങ്ങി ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന അഞ്ചോളം കുട്ടികള്‍ ആദ്യമായി ഈശോയെ നാവിൽ സ്വീകരിച്ചു..

ആദ്യ കുര്‍ബാന സ്വീകരണ ശേഷം മുത്തുകുടകളുടെ അകമ്പടിയോടുകൂടി ഫിഷ്‌പോണ്ട്‌സിലെ ഫോറസ്റ്റ് റോഡ് ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്ഭക്തിസാന്ദ്രമായ പ്രദക്ഷിണം റോഡിലൂടെ നീങ്ങി.നാട്ടിലെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ ഉണര്‍ത്തുകയും പൈതൃകമായി കിട്ടിയ വിശ്വാസ പാരമ്പര്യം ഊട്ടി ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു ഈ പ്രദക്ഷിണം. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒത്തൊരുമയോടെയുള്ള പ്രാര്‍ത്ഥന നിറഞ്ഞ പ്രദക്ഷിണം ശ്രദ്ധേയമായിരുന്നു.

പിന്നീട് ലദീഞ്ഞും കഴിഞ്ഞ്  സ്‌നേഹ വിരുന്നോടു കൂടി സെന്റ്  ജോസഫ്  ചർച്ചില്‍ വച്ച് നടന്ന തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് അഞ്ച് മണിയ്ക്ക് യുകെയിലെ ഏറ്റവും വലിയ വേദപാഠ ക്ലാസിന്റെ വാര്‍ഷിക ആഘോഷം നടന്നു. 350 ഓളം കുട്ടികള്‍ വേദപാഠം അഭ്യസിക്കുന്ന  STSMCC  യുടെ വിവിധ ക്ലാസുകളില്‍ നിന്ന്  കുട്ടികള്‍ മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കാറ്റികിസം ഡയറക്ടര്‍ ഫാ ജോയ് വയലില്‍ മുഖ്യ അതിഥിയായിരുന്നു.ഹെഡ് ടീച്ചർ സിനി  ജോമി   ജോൺ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ സിജി വാദ്യാനത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പിടിഎ പ്രതിനിധി ജോര്‍ജ് , എസ്ടിഎസ്എംസിസി ട്രസ്റ്റി സെബാസ്റ്റിയന്‍ ലോനപ്പന്‍ ആശംസകൾ അറിയിച്ചു.

തുടര്‍ന്ന് കുരുന്നുകളുടെ കലാപരിപാടികളായിരുന്നു. വിശ്വാസ പരിശീലനത്തിന്റെ ഓരോ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന നൃത്തങ്ങളും സ്‌കിറ്റുകളും ടാബ്ലോകളും എല്ലാം മികവുറ്റതായിരുന്നു.

സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ സ്വന്തമായ ദേവാലയമെന്ന സ്വപ്നത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുട്ടികളുടെ നാടകം ശ്രദ്ധേയമായിരുന്നു. വിവിധ കലാപരിപാടികള്‍ക്ക് ശേഷം വേദപാഠനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സമ്മാനം നല്‍കി. തുടര്‍ന്ന് സമൂഹ വിരുന്നോടു കൂടി ദുക്‌റാന തിരുനാളിന്റെ രണ്ടാം ദിവസത്തെ ചടങ്ങുകള്‍ അവസാനിച്ചു.

തിരുന്നാളിന്റെ മൂന്നാം ദിവസമായ ഇന്ന്  രാവിലെ  7.30 ന് വിശുദ്ധ കുര്‍ബാന നടക്കും .ഈ മൂന്ന് ദിവസങ്ങളിലും വിശുദ്ധരുടെ തിരുസ്വരൂപം വഴങ്ങുന്നതിനും അമ്പെഴുന്നള്ളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു.

 

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.