CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 2 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ രോഗികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അക്രമങ്ങളില്‍ 60% വിദേശ ഡോക്ടര്‍മാര്‍ വക; കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക വിചാരണ നടത്താന്‍ എന്‍എച്ച്എസിന് മടി; മോശം പെരുമാറ്റം മുതല്‍ മാനഭംഗം വരെ; ജീവനക്കാരോടുള്ള വിവേചനം കാണാതെ പോകുന്നുവോ?

അപകടകാരികളായ മെഡിക്കല്‍ ജീവനക്കാര്‍ അന്വേഷണം നേരിടാതെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകരുടെ ആശങ്ക

രോഗികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അക്രമണങ്ങളില്‍ ഭൂരിഭാഗവും വിദേശ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ അഴിച്ചുവിടുന്നതാണെന്ന് കണക്കുകള്‍. പത്തില്‍ ആറ് ലൈംഗിക ആരോപണങ്ങളിലും എന്‍എച്ച്എസിലെ കാല്‍ഭാഗം മാത്രം വരുന്ന വിദേശ ഡോക്ടര്‍മാരില്‍ നിന്നുള്ളവരാണ് പ്രതികള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 38 സംഭവങ്ങളില്‍ 23 എണ്ണം തെളിയിക്കപ്പെടുകയും ചെയ്തു. മോശം പെരുമാറ്റം, ലൈംഗിക പീഡനം തുടങ്ങി മാനഭംഗം വരെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. 

കറുത്തവരും, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുമുള്ള ജീവനക്കാരെ അച്ചടക്ക നടപടികളില്‍ നിന്നും ഒഴിവാക്കാന്‍ എന്‍എച്ച്എസ് ലക്ഷ്യം വെയ്ക്കുന്നതിന് ഇടെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. അതേസമയം കറുത്ത, ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍ നിന്നുമുള്ള ബ്രിട്ടനിലെ 95000 ഡോക്ടര്‍മാര്‍ തങ്ങളുടെ വെള്ളക്കാരായ സഹജീവനക്കാരേക്കാള്‍ കൂടുതലായി ജിഎംസിക്ക് മുന്നില്‍ എത്തപ്പെടാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരിലും ഈ പക്ഷപാതം പ്രകടമാണ്. 

ഏതെങ്കിലും ഒരു വംശത്തില്‍ പെട്ടവരായതിനാല്‍ ഈ രീതിയില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരികയെന്നത് സ്വീകാര്യമായ കാര്യമല്ലെന്ന് എന്‍എച്ച്എസ് ചീഫ് പീപ്പിള്‍ ഓഫീസര്‍ പ്രേരണ ഇസ്സാര്‍ പറഞ്ഞു. അച്ചടക്ക സമിതിക്ക് മുന്‍പാകെ കേസ് നീണ്ട കാലം നില്‍ക്കുന്നതും, കരിയറിനെ ദോഷമായി ബാധിക്കുന്നതും മാറ്റേണ്ട സമയമായി, യുഎന്നില്‍ നിന്നും എന്‍എച്ച്എസില്‍ എത്തിയ ഇസ്സാര്‍ വ്യക്തമാക്കി. ബിഎംഇ ജീവനക്കാരെ ജിഎംസിയിലേക്ക് റഫര്‍ ചെയ്യുന്നത് വെള്ളക്കാരായ ജീവനക്കാര്‍ക്ക് സമാനമായ തോതില്‍ മതിയെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് മുന്നില്‍ നല്‍കിയ ലക്ഷ്യം. 

എന്നാല്‍ ഇതുമൂലം അപകടകാരികളായ മെഡിക്കല്‍ ജീവനക്കാര്‍ അന്വേഷണം നേരിടാതെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകരുടെ ആശങ്ക. ആരോപണങ്ങള്‍ സത്യമാണോയെന്ന് വ്യക്തമായി അന്വേഷിക്കുമെന്ന് എന്‍എച്ച്എസ് വക്താവ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.