CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 8 Minutes 12 Seconds Ago
Breaking Now

സ്വന്തം കാലിനെ വെറുത്ത മനുഷ്യന്‍, ഒടുവില്‍ കാല്‍ വെട്ടിനീക്കി ആശ്വാസം കണ്ടെത്തി: ഡോക്ടര്‍മാരെ പറ്റിക്കാന്‍ അവയവം കല്ല് ഉപയോഗിച്ച് അടിച്ചുചതച്ചു; ആരോഗ്യവാനായ അയാളെക്കൊണ്ട് ഇത് ചെയ്യിച്ചത് ബിഐഐഡി എന്ന അവസ്ഥ!

ആശുപത്രി അടുത്തുള്ള ഒരു പ്രദേശം തെരഞ്ഞെടുത്ത് വലിയ കല്ല് ഉപയോഗിച്ച് ഇടത് കാല്‍ അടിച്ച് ഒടിക്കുകയായിരുന്നു

സ്വന്തം ശരീരത്തെ ഇഷ്ടപ്പെടാന്‍ കഴിയുകയെന്നത് ഏതൊരാളുടെയും മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അത് സംഭവിക്കാതെ ഇരിക്കുമ്പോഴാണ് വെളുക്കാനും, ഭാരം കുറയ്ക്കാനും, കൂട്ടാനും, ഭംഗി വര്‍ദ്ധിപ്പിക്കാനുമൊക്കെയുളള കുറുക്കുവഴികളില്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ശരീരത്തെ വെറുക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഒരു മാനസിക പ്രശ്‌നമുണ്ട്. ബോഡി ഇന്റഗ്രിറ്റി ഐഡന്റിറ്റി ഡിസോര്‍ഡര്‍ എന്നുവിളിക്കുന്ന ഈ അവസ്ഥ രൂപപ്പെട്ട ജോണ്‍ എന്നയാള്‍ ചെയ്തത് സ്വന്തം കാല്‍ കല്ലുപയോഗിച്ച് തല്ലിത്തകര്‍ക്കുകയാണ്. മാനസിക പ്രശ്‌നത്തില്‍ നിന്നും മോചിക്കപ്പെടാനാണ് തകര്‍ക്കപ്പെട്ട കാല്‍ ഇത്തരത്തില്‍ വെട്ടിനീക്കിയത്. 

ബിഐഐഡി എന്നറിയപ്പെടുന്ന ഈ അവസ്ഥ തന്നെ നാലാം വയസ്സ് മുതല്‍ ബുദ്ധിമുട്ടിച്ചിരുന്നതായി ജോണ്‍ പറയുന്നു. ഒടുവില്‍ 25 വയസ്സായപ്പോഴാണ് സ്വയം ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കിയത്. ഇതിനായി ചെയ്തത് കാലിന്റെ പകുതി മുറിച്ചുനീക്കുകയാണ്. ആരോഗ്യപരമായ അവയവങ്ങള്‍ ഏതെങ്കിലും തരത്തില്‍ മനഃപ്പൂര്‍വ്വം അംഗഭംഗം വരുത്തിയ ശേഷം മുറിച്ചുനീക്കാനുള്ള ആഗ്രഹമാണ് ബിഐഐഡി സമ്മാനിക്കുന്നത്. ശരീരത്തെക്കുറിച്ചുള്ള അവരുടെ മാനസികമായ ചിന്തകള്‍ വ്യത്യസ്തമാകുന്നതാണ് ഈ പ്രത്യാഘാതം സൃഷ്ടിക്കുന്നത്. 

ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ളവര്‍ക്ക് സദാചാര കാരണങ്ങളാണ് അവയവങ്ങള്‍ വെട്ടിനീക്കി നല്‍കാറില്ല. ഇതോടെ ബിഐഐഡി ബാധിച്ചവര്‍ തങ്ങളുടെ സ്വന്തമല്ലെന്ന് കരുതുന്ന അവയവവുമായി പോരാടി ജീവിക്കേണ്ട ഗതികേടിലാകും. ഒരു റെഡ്ഡിറ്റ് പോസ്റ്റിലാണ് ജോണ്‍ തന്റെ കഥ പങ്കുവെച്ചത്. 2000-ലാണ് സ്വയം പരുക്കേല്‍പ്പിച്ച് കാല്‍ മുറിച്ചുനീക്കുന്നതിന് വഴിയൊരുക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആശുപത്രി അടുത്തുള്ള ഒരു പ്രദേശം തെരഞ്ഞെടുത്ത് വലിയ കല്ല് ഉപയോഗിച്ച് ഇടത് കാല്‍ അടിച്ച് ഒടിക്കുകയായിരുന്നു. ഇതുപയോഗിച്ച് ഇനി നടക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി. 

ഇതോടെ ആശുപത്രിയില്‍ ഇടത് കാല്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ കുറിച്ചു. അടുത്ത ദിവസം സംഗതി വിജയകരമായി നടപ്പാക്കി. ഇതോടെ തന്റെ ബിഐഐഡി അവസ്ഥ പൂര്‍ണ്ണമായും ഭേദപ്പെട്ടെന്ന് ജോണ്‍ കുറിച്ചു. 20 വര്‍ഷം വെറുപ്പോടെ പേറിയ ഇടതുകാല്‍ അപ്രത്യക്ഷമായതാണ് ഇതിന് കാരണമായത്. 




കൂടുതല്‍വാര്‍ത്തകള്‍.