CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 17 Seconds Ago
Breaking Now

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ കൂടുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ബ്രിട്ടീഷ് സര്‍ക്കാരിനോട് ലേബര്‍ പാര്‍ട്ടി എംപി

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കുമാണ് കത്തയച്ചത്.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബ്രിട്ടീഷ് ഷാഡോ സെക്രട്ടറി. അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ലെസ്റ്റര്‍ സൗത്ത് എം.പി ജോനതന്‍ ആഷ്‌വര്‍ത്ത് സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു

ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ ആഷ്‌വര്‍ത്ത്. ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഷാഡോ സെക്രട്ടറിയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കുമാണ് കത്തയച്ചത്. കൂടുതലും ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന മണ്ഡലമാണ് ലെസ്റ്റര്‍. തന്നെ ഇക്കാര്യം ധരിപ്പിച്ചത് മുസ്‌ലിം വിഭാഗക്കാരാണെന്ന് ആഷ്‌വര്‍ത്ത് കത്തില്‍ പറയുന്നു.

'ഇന്ത്യയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ്. മതം പറഞ്ഞുള്ള കൊലപാതകങ്ങള്‍ ഏറിവരുന്നു. ലഹളകളും ആക്രമണങ്ങളും വേര്‍തിരിവും കൂടിവരികയാണ്. വ്യക്തികള്‍ക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നില്ല. എന്റെ മണ്ഡലത്തിലുള്ളവര്‍ ഇക്കാര്യത്തില്‍ ദുഖിതരാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ആക്രമണങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.' ആഷ്‌വര്‍ത്ത് എഴുതി.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ബ്രിട്ടന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് കോമണ്‍വെല്‍ത്ത് ഓഫീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. 100 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം യുവജനങ്ങള്‍ക്ക് പ്രത്യേകം അവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട് അവര്‍.

2011 മുതല്‍ ലെസ്റ്റര്‍ സൗത്തില്‍ നിന്നുള്ള എം.പിയാണ് ആഷ്‌വര്‍ത്ത്. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ജെറമി കോര്‍ബിന്‍ ഷാഡോ സെക്രട്ടറിയാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.