CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 36 Seconds Ago
Breaking Now

പോലീസുകാരിയായ ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിയ്ക്ക് നല്‍കി ഒരുമിച്ച് പണം തട്ടിപ്പ് ; അറസ്റ്റില്‍

ഇരുവരും ചേര്‍ന്ന് ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുകയായിരുന്നു മോഷണരീതി.

പോലീസ് ഉദ്യോഗസ്ഥയാണെന്ന് നടിച്ച് ആളുകളില്‍ നിന്ന് പണംതട്ടുന്ന സ്ത്രീയെയും കാമുകനെയും പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തട്ടിപ്പുകാരിയുടെ കാമുകന്റെ ഭാര്യ പോലീസ് ഇന്‍സ്‌പെക്ടര്‍ ആണ്. ഇവരുടെ യൂണിഫോം മോഷ്ടിച്ച് ഇയാള്‍ കാമുകിക്ക് നല്‍കുകയായിരുന്നു. 

പിന്നീട് ഇരുവരും ചേര്‍ന്ന് ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുകയായിരുന്നു മോഷണരീതി. പ്രതികളുടെ കൈവശം ഒരു വ്യാജ പോലീസ് ഐഡി കാര്‍ഡുണ്ടായിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പ്രസിദ്ധപ്പെടുത്തിയില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.