കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയി ജെ.സി. ഡാനിയേല്‍ പുരസ്കാരം നല്‍കണമെന്ന് സംവിധായകന് ഡോ. ബിജു. മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഛായാഗ്രാഹകന്‍ ആണ് എം .ജെ .രാധാകൃഷ്ണന് . പണം കൊണ്ടുണ്ടാക്കുന്ന കൃത്രിമ സാങ്കേതികതയുടെ ആര്‍ഭാടം അല്ല സിനിമ മറിച്ചു പ്രതിഭയുടെ ശ്രദ്ധാപൂര്‍ണ്ണമായ ഉപയോഗം ആണ് എന്ന് നിശബ്ദമായി സൗമ്യമായി ഒരു കാലഘട്ടത്തിനു മുന്നില്‍ തെളിയിച്ചു കൊടുത്ത ജീവിതമായിരുന്നു എം.ജെ. രാധാകൃഷ്ണന്റേതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
മലയാളത്തില്‍ ഇത്രയേറെ സംസ്ഥാന, ദേശീയ , അന്തര്‍ ദേശീയ പ്രസിദ്ധമായ സിനിമകളില്‍ ഭാഗമായ മറ്റൊരു സാങ്കേതിക പ്രവര്‍ത്തകനും ഇല്ല . ഏഴു സംസ്ഥാന പുരസ്കാരങ്ങള്‍ ...ആറ് അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ .നൂറിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ , ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രങ്ങളില്‍ പലതും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ എല്ലാം പ്രദര്‍ശിപ്പിച്ചു. പത്തിലേറെ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ , ഇരുപത്തി അഞ്ചിലധികം ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ പനോരമ സെലക്ഷന് , മലയാള സിനിമയില്‍ മുപ്പതില്പരം പുതുമുഖ സംവിധായകരെ സംഭാവന ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു . കലാമൂല്യവും സംസ്കാര പൂര്‍ണ്ണവുമായ മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും മൂന്ന് പതിറ്റാണ്ടിലേറെ ഉയര്‍ത്തിപ്പിടിച്ചതില്‍ എം .ജെ . രാധാകൃഷ്ണന് എന്ന ഛായാഗ്രാഹകനുള്ള പങ്ക് വളരെ വലുതാണ് . മലയാള സിനിമ മുന്‍പേ തന്നെ ജെ.സി ഡാനിയേല്‍ പുരസ്കാരം നല്കി ആദരിക്കേണ്ട വ്യക്തിത്വം ആയിരുന്നുഅദ്ദേഹം. എം .ജെ .രാധാകൃഷ്ണന് ഏത് നിലയില്‍ നോക്കിയാലും ഈ പുരസ്കാരത്തിന് അര്‍ഹന്‍ ആണ് . ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് അത് നല്കാന് സാധിച്ചിട്ടില്ല . മരണാനന്തര ബഹുമതി ആയെങ്കിലും എം .ജെ രാധാകൃഷ്ണന് ജെ . സി . ഡാനിയേല്‍ പുരസ്കാരം നല്‍കേണ്ടതാണ് . അര്‍ഹതയ്ക്ക് വൈകി ആയാലും അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.