CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 13 Seconds Ago
Breaking Now

അടുത്ത ഞായറാഴ്ച്ച ലണ്ടനില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തുന്നു

മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന്‍  വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ . ഈ വരുന്ന ഞായറാഴ്!ച്ച ജൂലായ് 21  ന് വൈകീട്ട് 6 മണി മുതല്‍ 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ' യുടെ അങ്കണമായ ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത് . 

മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും.വളരെ കുറച്ചു മാത്രമെഴുതിയിട്ടും 'ബഷീറിയനിസം ' അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് തന്നെ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുള്ള ആവിഷ്‌കാരങ്ങള്‍ കൊണ്ടായിരുന്നു . 

ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. ഉന്നതന്മാരല്ലാത്ത സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി വായനാലോകത്ത് എന്നും നില നില്‍ക്കുകയാണ് .

ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും , വേശ്യകളും , പട്ടിണിക്കാരും , സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ ബഷീറിന്റെ കാലം വരെ നമ്മുടെ ഭാഷാസാഹിത്യത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ ബഷീര്‍ വേറിട്ട ശൈലിയില്‍  

നര്‍മ്മത്തിലൂടെയും , തീക്ഷ്ണമായ ജീവിത അനുഭവങ്ങളുടെ തീവ്രതകളിലൂടേയും  അവതരിപ്പിച്ചാണ്   

അദ്ദേഹത്തിന്റെ കൃതികളെ എന്നുമെന്നും അനശ്വരമാക്കിയത്  . ഒപ്പം സമൂത്തിലും സമുദായത്തിലും  ആ കാലത്തു നടന്നിരുന്ന  അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

അതെ ഈ സാഹിത്യ വല്ലഭന്‍  നമ്മെ വിട്ടുപിരിഞ്ഞിട്ടും കാല്‍ നൂറ്റാണ്ടിന് ശേഷം മലയാള ഭാഷയുടെ  സുല്‍ത്താനെ അദ്ദേഹത്തിന്റെ രചനങ്ങളിലൂടെ നാം വീണ്ടും ഓര്‍മിക്കുകയാണ് 

ബഷീറിന്റെ രചനകള്‍ വായിക്കുവാനും ,ആയതിനെ കുറിച്ചൊക്കെ  ചര്‍ച്ച ചെയ്യുവാനും ഏവരും തയാറായി വരിക .

 

എല്ലാ ഭാഷാസ്‌നേഹികള്‍ക്കും സ്വാഗതം 

 

Date: Sunday 21st July 2019 from 6.00pm. 

 

Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD

 

 

 




കൂടുതല്‍വാര്‍ത്തകള്‍.