ശരണ്യ വീണ്ടും സഹായം തേടുകയാണ്. രോഗം തന്നെയും അമ്മയേയും മാനസികമായും സാമ്പത്തികമായും തളര്‍ത്തുകയാണെന്ന് ശരണ്യ പറയുന്നു. ഏഴു വര്‍ഷത്തിനിടെ 9 ഓപ്പറേഷനുകളാണ് ശരണ്യയ്ക്ക് നടന്നത്.
ബ്രെയ്ന്‍ ട്യൂമറിന്റെ പിടിയിലായതോടെ അഭിനയ ജീവിതം നിര്‍ത്തി. ഭര്‍ത്താവും അച്ഛനും ഇപ്പോള്‍ കൂടെയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഓപ്പറേഷനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ. സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പിലാണ് ശരണ്യയുടെ അവസ്ഥ വീഡിയോയിലൂടെ പങ്കുവച്ചത്.
കണ്ണൂര്‍ സ്വദേശിയായ ശരണ്യയിപ്പോള്‍ തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം വാടകയ്ക്ക് കഴിയുകയാണ്.