CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 14 Seconds Ago
Breaking Now

സൗത്ത്-വെസ്റ്റ് ലണ്ടനിലെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ കുത്തേറ്റു മരിച്ചു; 31-കാരനായ മകനെതിരെ ഇരട്ടകൊലയ്ക്ക് കുറ്റം ചുമത്തി; കൊല നടന്നത് ആഭ്യന്തര കലഹത്തിന്റെ പേരിലെന്ന് ഉറപ്പിച്ച് പോലീസ്

തലസ്ഥാന നഗരത്തെ കീഴടക്കുന്ന കൊലപാതക പരമ്പരയിലേക്കാണ് ഈ മാതാപിതാക്കളുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടത്

കുടുംബ കലഹത്തിന്റെ പേരില്‍ മകന്‍ മാതാപിതാക്കളുടെ ജീവനന്‍ കവര്‍ന്നെന്ന് പോലീസ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ വീട്ടില്‍ വെച്ച് നടന്ന കത്തിക്കുത്തിലാണ് പ്രായമായ രക്ഷിതാക്കള്‍ കൊല്ലപ്പെട്ടത്. കേസില്‍ ഇവരുടെ മകനെതിരെ ഇരട്ട കൊലപാതകത്തിന് കുറ്റം ചുമത്തി. 64-കാരന്‍ അക്ബര്‍ അറെസോ, 74-കാരി ലെയ്‌ലാ അറെസോ എന്നിവരെയാണ് വിറ്റണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇവരുടെ മകന്‍ 31-കാരന്‍ മുസ്തഫയ്ക്ക് എതിരെയാണ് കുറ്റം ചുമത്തിയത്. കുടുംബ കലഹത്തിന് ഒടുവിലാണ് കൊലപാതകം അരങ്ങേറിയതെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇരകളായ രക്ഷിതാക്കള്‍ വിവാഹിതരും, പ്രതിയുടെ മാതാപിതാക്കളും ആയിരുന്നു. 'വിറ്റണിലെ കൊലപാതകങ്ങളില്‍ ഒരാള്‍ക്കെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തി. വിറ്റണ്‍ റെഡ്‌ഫേണ്‍ അവന്യൂവിലുള്ള മുസ്തഫാ അറെസോയ്ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ജൂലൈ 16ന് ഇയാളെ വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും', സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. 

വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് റെഡ്‌ഫേണ്‍ അവന്യൂവിലേക്ക് പോലീസിനെ വിളിച്ചുവരുത്തിയത്. ഇവരുടെ വിലാസത്തിലുള്ള വീട്ടില്‍ അക്ബര്‍, ലെയ്‌ല എന്നിവരെ ഗുരുതരമായ രീതിയില്‍ കുത്തേറ്റ അവസ്ഥയിലാണ് കണ്ടെത്തിയത്. തലസ്ഥാന നഗരത്തെ കീഴടക്കുന്ന കൊലപാതക പരമ്പരയിലേക്കാണ് ഈ മാതാപിതാക്കളുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ലണ്ടനിലെ കൊലപാതകങ്ങളുടെ പട്ടിക 78-ല്‍ എത്തിനില്‍ക്കുകയാണ്. കുടുംബ കലഹം പോലും കത്തിക്കുത്തില്‍ കലാശിക്കുന്ന തലത്തിലാണ് കാര്യങ്ങള്‍. 

പൊതുസ്ഥലത്ത് നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ പരാജയപ്പെടുന്ന പോലീസിന് വീടിനുള്ളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.