CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 14 Seconds Ago
Breaking Now

കത്തിക്കുത്തും അക്രമങ്ങളും തടയാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും നിയമപരമായ ഉത്തരവാദിത്വം വരുന്നു; ലോക്കല്‍ കൗണ്‍സിലും, പോലീസ് സേനയ്ക്കും ഒപ്പം അക്രമങ്ങള്‍ തടയാന്‍ ഇറങ്ങണം; ഹോം സെക്രട്ടറിയുടെ പദ്ധതിയില്‍ ആശങ്കയുമായി നഴ്‌സുമാര്‍

ഓര്‍ഗനൈസേഷനുകള്‍ക്കാണ് ഇതുപ്രകാരം ഉത്തരവാദിത്വം ഉണ്ടാവുകയെന്ന് സര്‍ക്കാര്‍

ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ലണ്ടന്‍ ഇതിനകം തന്നെ അക്രമങ്ങളുടെ തലസ്ഥാനമായി മാറിക്കഴിഞ്ഞു. രാജ്യത്ത് വന്‍തോതില്‍ കൊക്കെയിന്‍ പോലുള്ള ലഹരികളുടെ വില്‍പ്പന വര്‍ദ്ധിച്ചതും അക്രമങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം ചെറുത്ത് തോല്‍പ്പിക്കാന്‍ പോലീസ് സേനകള്‍ക്കും, കൗണ്‍സില്‍ അധികൃതരും പരാജയപ്പെടുന്നുവെന്ന പരാതി വ്യാപകമാണ്. 

ഇതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലോക്കല്‍ കൗണ്‍സിലുകളെ ഉള്‍പ്പെടുത്തി ഹോം സെക്രട്ടറി പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. എന്‍എച്ച്എസ് ട്രസ്റ്റുകള്‍, ലോക്കല്‍ കൗണ്‍സിലുകള്‍, പോലീസ് സേനകള്‍ എന്നിവര്‍ക്ക് ഗുരുതര അക്രമങ്ങള്‍ പ്രതിരോധിക്കാനും, തടയാനും നിയമപരമായ ഉത്തരവാദിത്വം നല്‍കുകയാണ് പദ്ധതി. ഡാറ്റ, ഇന്റലിജന്‍സ്, അറിവുകള്‍ എന്നിവ പങ്കുവെച്ചാണ് സംഗതി നടപ്പാക്കുക. 

ഓര്‍ഗനൈസേഷനുകള്‍ക്കാണ് ഇതുപ്രകാരം ഉത്തരവാദിത്വം ഉണ്ടാവുകയെന്ന് സര്‍ക്കാര്‍ പറയുന്നു. അല്ലാതെ വ്യക്തിഗത ജീവനക്കാര്‍ക്ക് ഇതിന്റെ ബാധ്യത ഉണ്ടാകില്ല. പുതിയ ഉത്തരവാദിത്വം അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളും ഇടപെടേണ്ടി വരും. എന്ത് കൊണ്ട് അക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് തിരിച്ചറിയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. 

ആദ്യ ഘട്ടത്തില്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെടാനും, ചോരപ്പുഴ ഒഴുകാതെ തടയാനും ഇതുവഴി സാധിക്കും. പബ്ലിക് ഹെല്‍ത്ത് ഉപയോഗിച്ച് നിയമപരമായ രീതിയില്‍ പൊതുസേവനങ്ങളെ പ്രയോജനപ്പെടുത്തി ഇത് തടയാന്‍ സാധിക്കുമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. അതേസമയം പദ്ധതിയില്‍ നഴ്‌സുമാരും, അധ്യാപകരും ആശങ്ക അറിയിച്ചു. പോലീസിന്റെ വൈദഗ്ധ്യം ഇല്ലാത്ത തങ്ങള്‍ ഈ ജോലി എങ്ങിനെ നിര്‍വ്വഹിക്കുമെന്ന് ഇവര്‍ ചോദിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.