CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 19 Seconds Ago
Breaking Now

കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി

ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

കാര്യവട്ടം കാമ്പസിനുള്ളില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങിലെ എം ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്. സമീപത്ത് തന്നെ ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈലും കണ്ടെത്തി. ഇതില്‍ നിന്നാണ് മൃതദേഹം ശ്യാമിന്റെതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. തുടര്‍ന്ന് കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത്. കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല.

കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടുവര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയ്മണ്ട് ഡിസ്ട്രിക്ട് വാലി ഫ്‌ളാറ്റില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് ലൈബ്രറിയിലേക്ക് എന്നു പറഞ്ഞ പോയ ശ്യാമിനെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.