CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Seconds Ago
Breaking Now

ജീവനക്കാരനെ ചവിട്ടി താഴെയിട്ട് ചിമ്പാന്‍സി പുറത്തേക്ക് ; ആശങ്കയോടെ കാഴ്ചക്കര്‍ ; പിന്നീട് സംഭവിച്ചത്

കൂട്ടില്‍ നിന്നു രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകരെ ഭയപ്പെടുത്തി.

ചൈനയില്‍ മൃഗശാലയില്‍ നിന്നും ചിമ്പാന്‍സി രക്ഷപ്പെട്ടത് സന്ദര്‍ശകര്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കി. 12 കാരനായ യാങ് യാങ് എന്നു വിളിക്കുന്ന ചിമ്പാന്‍സിയാണ് മൃഗശാലയിലെ കൂട്ടില്‍ നിന്ന് പുറത്തുചാടിയത്. പൊട്ടി വീണ ഒരു മുളവടിയിലൂടെയാണ് ചിമ്പാന്‍സി കൂട്ടില്‍ നിന്ന് ചാടിയത്. 

കൂട്ടില്‍ നിന്നു രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകരെ ഭയപ്പെടുത്തി. ഇതിനെ പിടികൂടാന്‍ ശ്രമിച്ച മൃഗശാല ജീവനക്കാരന്റെ നേരെ ചാടി വീണ് ഇടിച്ചു താഴേക്കിട്ടു. ഉടന്‍ പോലീസെത്തി സന്ദര്‍ശകരെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും തന്നെ പരിക്കില്ല. പോലീസ് വീഡിയോ പുറത്തുവിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.