CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 13 Seconds Ago
Breaking Now

ചാരിറ്റിക്കായി ഗ്ലോസ്റ്റെർഷയർ മലയാളി അസോസിയേഷൻ ഒരുക്കുന്ന ടാലെന്റ്റ്‌ ഷോ ഇന്ന്

ചാരിറ്റിക്കായി ഗ്ലോസ്റ്റെർഷയർ മലയാളി അസോസിയേഷൻ ഒരുക്കുന്ന ടാലെന്റ്റ്‌ ഷോ ഇന്ന് ചെൽറ്റെൻഹാമില ഓൾ സൈന്റ്സ് അക്കാഡമി സ്കൂൾ ഹാളിൽ

 

ഗ്ലോസ്റ്റെർഷയർ  മലയാളി അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള ചാരിറ്റി സംഗീത  സായാഹ്നത്തിന്  ഒരു വേറിട്ടസമീപനം നല്കി കൊണ്ട്, ഈ വർഷം കുട്ടികൾക്കായുളള ഒരു ടാലെന്റ്റ്‌ ഷോ ഇന്ന് . കുതിര ഓട്ടത്തിന്പ്രശസ്തി നേടിയ ചെൽറ്റെൻഹാമ്മിൽ ജി. എം. എ വേദിയിൽ 

ഈ പരിപാടിക്കുവേണ്ടി കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടെയും വാശിയോടും കൂടി എല്ലാ ഒരുക്കങ്ങളുംപൂർത്തിയാക്കി.

ആവേശകരവും  പുതുമയുള്ളതുമായ ഒരു പരിപാടി ആയതിനാൽ പ്രസിഡന്റ്‌ സണ്ണി ലൂക്കോസും, സെക്രട്ടറിഅനിൽ തോമസും, ടാലെന്റ്റ്‌ ഷോ കോർടിനേറ്റർ റോബി മേക്കരയും വളരെ ചിട്ടയോടും കരുതലോടെയുമാണ് പരുപാടികൾ ക്രമികരിചിരിക്കുന്നത്. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും  വെവ്വേറെ  ആയി നടത്തുന്ന മത്സരത്തിൽ 1st, 2nd, 3rd വിജയികൾക്കു കാഷ് അവാർഡും ട്രോഫിയും സമ്മാനമായി നല്കും. 

ഇത് നാലാം വർഷമാണ്‌ വളരെ വിപുലമായ രീതിയിൽ ഒരു ചാരിറ്റി സായാഹ്നം ജി. എം. എ ഭാരവാഹികൾ  ഗ്ലോസ്റ്റെർഷയറിലെ മലയാളികള്ക്കായി ഒരുക്കുന്നത്, ഓരോ വർഷവും പതിവിലും മെച്ചപടുത്തി പുതിയആശയങ്ങളുമായി അവതരിപ്പിക്കാൻ ജി. എം. എക്കു സാധിക്കുന്നു എന്നതുകൊണ്ട്‌ വളരെ ആദരവോടും  ഉൻമേഷത്തോടും കൂടിയാണ് മലയാളി സമൂഹം ഈ പരിപാടിയെ വരവേക്കുന്നത്. 

നല്ലവരായ എല്ലാവരെയും പരിപാടിയിലേക്ക് ജി.എം.എ ഭാരവാഹികൾ സഹൃദയം സ്വാഗതം ചെയ്യുന്നു 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ  വിലാസം: 

All Saints' Academy, Blaisdon Way, Cheltenham, GL51 0WH

 

 




കൂടുതല്‍വാര്‍ത്തകള്‍.