Breaking Now

അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യണം ; വര്‍ഗീയ പോസ്റ്റിട്ട പെണ്‍കുട്ടിയോട് കോടതി

ന്യൂനപക്ഷ വികാരം വ്രണപ്പെടുന്ന തരത്തില്‍ റിച്ചാ ഭാരതിയെന്ന 19 കാരി സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് കേസിന് ആധാരം

മത സ്പര്‍ധ ഉണ്ടാകുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട പെണ്‍കുട്ടി ഖുര്‍ ആനിന്റെ അഞ്ച് പ്രതികള്‍ വിതരണം ചെയ്യണമെന്ന് കോടതി. റാഞ്ചിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

ന്യൂനപക്ഷ വികാരം വ്രണപ്പെടുന്ന തരത്തില്‍ റിച്ചാ ഭാരതിയെന്ന 19 കാരി സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് കേസിന് ആധാരം. കോളേജ് വിദ്യാര്‍ത്ഥിനിയായ റിച്ചയെ മത വിദ്വേഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധവുമായി ഹിന്ദുസംഘടനകളെത്തിയിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച് ഖുര്‍ ആന്‍ പ്രതികളും വാങ്ങി വിതരണം ചെയ്യണമെന്നും ഒരെണ്ണം അഞ്ജുമാന്‍ ഇസ്ലാമിയ കമ്മിറ്റിയിലും ബാക്കി നാലെണ്ണം വിവിധ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോടതിയുടേത് വിചിത്രമായ വിധിയാണെന്നും അപ്പീല്‍ നല്‍കുമെന്നുമാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.