CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 59 Minutes Ago
Breaking Now

രാഹുല്‍ ഗാന്ധി രാജിവെച്ചിട്ട് 52 ദിവസം; കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നു; കാരണം ഈ അധികാര ത്രയം!

ദേശീയ നേതൃത്വത്തിലെ ഈ പ്രതിസന്ധി കര്‍ണ്ണാടക, ഗോവ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ സാരമായി ബാധിക്കുന്നുമുണ്ട്.

മെയ് 25നാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവെയ്ക്കുന്നത്. സംഘടന പുതിയ പ്രസിഡന്റിനെ കണ്ടെത്തണം, അത് ഗാന്ധിനെഹ്‌റു കുടുംബത്തില്‍ നിന്നും ആകരുത് എന്നുകൂടി പ്രഖ്യാപിച്ച് കൊണ്ടുളള സ്ഥാനമൊഴിയലിന് ശേഷം ഇത്രയും ദിവസം പിന്നിട്ടിട്ടും ഇതില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 

ദേശീയ നേതൃത്വത്തിലെ ഈ പ്രതിസന്ധി കര്‍ണ്ണാടക, ഗോവ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ സാരമായി ബാധിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന് ഒരു സ്ഥാനാര്‍ത്ഥി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. എന്നിട്ടും കമ്മിറ്റി ചേരാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല. പഴയ നേതാക്കളും, രാഹുലിനോട് അടുപ്പമുള്ള ടീമും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് പ്രധാന പ്രശ്‌നമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാര്‍ട്ടിയെ പുനരാവിഷ്‌കരിക്കാന്‍ യുവനേതാവ് അധ്യക്ഷനാകണമെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ പഴയകാല നേതാക്കള്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാളെ തന്നെ നയിക്കാന്‍ കണ്ടെത്തണമെന്ന നിലപാടിലായിരുന്നു. രാഹുല്‍ ഇതിന് വിരുദ്ധമായ നിലപാട് എടുത്തതോടെ അവരും അമ്പരപ്പിലാണ്. ദളിത് അധ്യക്ഷനെ കണ്ടെത്തി മോദിഷാ കൂട്ടുകെട്ടിനെ നേരിടണമെന്നാണ് ഇപ്പോള്‍ ഇവര്‍ ആവശ്യപ്പെടുന്നത്. 

സിന്ധ്യയ്ക്ക് പുറമെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍. അതേസമയം പ്രിയങ്ക ഗാന്ധി കൂടി പാര്‍ട്ടിയില്‍ അധികാര കേന്ദ്രമായതോടെ അധ്യക്ഷനാകാന്‍ പലരും മടിക്കുന്നുവെന്നാണ് കേള്‍വി. സോണി, രാഹുല്‍, പ്രിയങ്ക എന്നിവരെ ബോധ്യപ്പെടുത്തി തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുന്ന അവസ്ഥ ഇവര്‍ക്ക് താല്‍പര്യമില്ല. കൂടാതെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലും ഗാന്ധിക്ക് പദവി തിരികെ നല്‍കേണ്ടിയും വരും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.