CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 5 Seconds Ago
Breaking Now

ബ്രിട്ടീഷ് വിനോദ സഞ്ചാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബംഗളൂരുവില്‍ പിടിയിലായി

48 വയസുള്ള ബ്രിട്ടീഷ് വിനോദ സഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപം ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബലാത്സംഗ കേസിലെ പ്രതിയെ ഗോവ പോലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടി. രാമചന്ദ്ര യെല്ലപ്പ (30)യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദ സഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപം ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍.

കഴിഞ്ഞ മാസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ പോയ ഇയാള്‍ ഇവിടന്ന് രക്ഷപ്പെട്ടു. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ഗോവ പോലീസ് സംഘം ബംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.