CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 27 Minutes 50 Seconds Ago
Breaking Now

റോയല്‍ ലണ്ടന്‍ ആശുപത്രിയിലെ ചികിത്സ മതി, മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍; മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറ്റലിയില്‍ പോകാന്‍ ഹൈക്കോടതിയുടെ കനിവ് തേടുന്നു; ചാര്‍ലിയുടെ അവസ്ഥയാകുമോ ഈ കുരുന്നിനും?

രക്ഷിതാക്കളാണ് മകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഇവരുടെ ക്യുസി ജാസണ്‍ കോപ്പല്‍

രോഗബാധിതയായ പെണ്‍കുഞ്ഞിനെ മരിക്കാനായി തടഞ്ഞുവെച്ച് ഡോക്ടര്‍മാര്‍. കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ആശുപത്രി കുട്ടിയെ തടഞ്ഞുവെച്ചിരിക്കുന്നതായി ഹൈക്കോടതിയെ ബോധിപ്പിച്ച് മാതാപിതാക്കള്‍. അഞ്ച് വയസ്സുകാരി തഫീദാ റഖീബാണ് അനതസാധാരണമായ നിയമപോരാട്ടത്തിന് നടുവില്‍ പെട്ടിരിക്കുന്നത്. ലണ്ടന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പിടിവാശിയ്ക്ക് ഒടുവില്‍ മരിച്ച ചാര്‍ലി ഗാര്‍ഡിന്റെ അവസ്ഥ ഒരുവട്ടം കൂടി ബ്രിട്ടീഷ് പൊതുസമൂഹത്തിന് മുന്നിലെത്തുകയാണ്. 

റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ നിന്നും മകളെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. കാരണം അവിടെയുള്ള ഡോക്ടര്‍മാര്‍ മകള്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പകരം തഫീദയെ രക്ഷിക്കാമെന്ന് വ്യക്തമാക്കിയ ഇറ്റാലിയന്‍ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകാനാണ് മാതാപിതാക്കള്‍ പരിശ്രമിക്കുന്നത്. അപൂര്‍വ്വമായ പരുക്കാണ് കുഞ്ഞിന്റെ തലച്ചോറിലുള്ളത്. ഇറ്റലിയില്‍ ഇത് ഭേദമാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

എന്നാല്‍ പെണ്‍കുഞ്ഞിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ റോയല്‍ ലണ്ടന്‍ അനുവദിക്കുന്നില്ല. തഫീദയുടെ കാര്യം കഴിഞ്ഞെന്നും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാന്‍ ദയവ് കാണിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ആശുപത്രിയിലും, രക്ഷിതാക്കളും വ്യത്യസ്ത കേസുകളാണ് ഹൈക്കോടതിയില്‍ നല്‍കിയത്. തഫീദയുടെ ചികിത്സ പിന്‍വലിക്കണമെന്ന് ആശുപത്രി ആവശ്യപ്പെടുമ്പോള്‍ കുട്ടിയെ ആശുപത്രിയില്‍ നിന്നും മോചിപ്പിക്കണമെന്നാണ് മാതാപിതാക്കള്‍ ബോധിപ്പിക്കുന്നത്. 

രക്ഷിതാക്കളാണ് മകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഇവരുടെ ക്യുസി ജാസണ്‍ കോപ്പല്‍ പറഞ്ഞു. ഫെബ്രുവരി 9ന് തലച്ചോറിലെ രക്തധമനിപൊട്ടിയാണ് കുഞ്ഞ് ഈ അവസ്ഥയിലായത്. എവിഎം എന്ന അവസ്ഥ നേരിട്ട തഫീദയെ ആദ്യം കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലും പിന്നീട് റോയല്‍ ലണ്ടനിലേക്കും മാറ്റുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.