CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 30 Seconds Ago
Breaking Now

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ഈ മാസം തന്നെ യാത്ര തുടങ്ങും

ജിഎസ്എല്‍വി എംകെ3 റോക്കറ്റിന്റെ സഹായത്തോടെയാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങിയത്.

സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവസാന നിമിഷം വിക്ഷേപണം മാറ്റിവെച്ച ചന്ദ്രയാന്‍ 2 ദൗത്യം ഈ മാസം തന്നെ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന വിക്ഷേപണം ജൂലൈ 15നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. 

ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ജൂലൈ അവസാനത്തോടെ തന്നെ വിക്ഷേപണം നടത്താനുമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിഎസ്എല്‍വി എംകെ3 റോക്കറ്റിന്റെ സഹായത്തോടെയാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങിയത്. എന്നാല്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ച് വിക്ഷേപിക്കുന്നതിന് 56 മിനിറ്റ്, 24 സെക്കന്‍ഡ് മുന്‍പ് തല്‍ക്കാലത്തേക്ക് പദ്ധതി ഉപേക്ഷിച്ചു. 

ഈ സമയത്ത് ഒരു ടെക്‌നിക്കല്‍ പ്രശ്‌നം കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റിയതെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പിആര്‍ ബിആര്‍ ഗുരുപ്രസാദ് അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പദ്ധതി മാറ്റിവെച്ചത്, അദ്ദേഹം പറഞ്ഞു. നേരത്തെ ജനുവരിയില്‍ നിശ്ചയിച്ച വിക്ഷേപണമാണ് ജൂലൈയിലേക്ക് നീക്കിയത്. 

ഇതുവരെ എത്തിനോക്കാത്ത ചന്ദ്രനിലെ ലൂണാര്‍ സൗത്ത് പോളാണ് ചന്ദ്രയാന്‍ 2 ലക്ഷ്യംവെയ്ക്കുന്നത്. ചന്ദ്രയാന്‍ 1 വിജയം കണ്ട് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ദൗത്യം. 

 




കൂടുതല്‍വാര്‍ത്തകള്‍.