CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 16 Seconds Ago
Breaking Now

പ്ലീസ്, ആ 4 റണ്‍ തിരിച്ചെടുക്കാമോ? ലോകകപ്പ് ഫൈനലിലെ അബദ്ധത്തിന് ശേഷം ബെന്‍ സ്റ്റോക്‌സ് അമ്പയര്‍മാരോട് ആവശ്യപ്പെട്ടത്

സംഭവത്തില്‍ ഉടന്‍ തന്നെ ക്ഷമ ചോദിച്ച സ്‌റ്റോക്‌സ് അമ്പയര്‍മാരോട് 4 റണ്‍ ദാനം ചെയ്തത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നാണ് സഹതാരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.

ഓരോ റണ്ണും അമൂല്യമാണ്, അത് പാഴാക്കാതെ കൈക്കലാക്കണം. ക്രിക്കറ്റ് ലോകകപ്പ് പഠിപ്പിച്ച സമവാക്യം ഇതാണ്. 2019 ഐസിസി ലോകകപ്പ് ഫൈനലില്‍ നടന്ന നാടകീയ സംഭവങ്ങളാണ് ഈ പുനര്‍വിചിന്തനത്തിന് ഇടയാക്കിയതെന്ന് പറയാതെ വയ്യ. ന്യൂസിലാന്‍ഡിനെയും ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച് കൊണ്ടാണ് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പോയ പന്തിന് അമ്പയര്‍മാര്‍ ആറ് റണ്‍ വിധിച്ചത്. 

വിവാദമായി കത്തുന്ന ആ തീരുമാനം ഫൈനല്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് സമ്മാനിച്ച നാല് റണ്‍ തിരികെ എടുക്കണമെന്ന് സ്റ്റോക്‌സ് അമ്പയര്‍മാരോട് ആവശ്യപ്പെട്ടെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ലോര്‍ഡ്‌സില്‍ കിവീസിന്റെ 241 റണ്‍ പിന്തുടരവെയാണ് കീപ്പറുടെ അടുത്തേക്ക് എറിഞ്ഞ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയായത്. 

അമ്പയര്‍ മറായിസ് എറാസ്മസിനോട് സംസാരിച്ച ശേഷം കുമാര്‍ ധര്‍മ്മസേന ഇത് ആറ് റണ്ണായി പ്രഖ്യാപിച്ചു. മൂന്ന് പന്തില്‍ ഒന്‍പത് റണ്‍ വേണ്ടിയിരുന്ന മത്സരം പൊടുന്നനെ തിരിഞ്ഞു. രണ്ട് പന്തില്‍ മൂന്ന് റണ്‍ എന്ന നിലയിലും സമനിലയിലാണ് മുഴുവന്‍ ഓവറും എറിഞ്ഞ് തീര്‍ത്തത്. സംഭവത്തില്‍ ഉടന്‍ തന്നെ ക്ഷമ ചോദിച്ച സ്‌റ്റോക്‌സ് അമ്പയര്‍മാരോട് 4 റണ്‍ ദാനം ചെയ്തത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നാണ് സഹതാരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. 

ഇത്തരം അവസ്ഥകളില്‍ ഓവര്‍ത്രോ റണ്ണിന് ഓടാത്തതാണ് മാന്യത. ഫോര്‍ പോയതോടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സ്‌റ്റോക്‌സ് റണ്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. നിയമം അനുവദിക്കുന്നുവെന്ന പേരില്‍ ഇത് നല്‍കുകയായിരുന്നു, ആന്‍ഡേഴ്‌സണ്‍ അവകാശപ്പെട്ടു. എന്നാല്‍ അഞ്ച് റണ്‍ നല്‍കേണ്ടിടത്ത് ആറ് റണ്‍ നല്‍കിയത് തെറ്റാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ സൈമണ്‍ ടഫല്‍ പറഞ്ഞിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.