CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 16 Seconds Ago
Breaking Now

യുകെ യൂണിവേഴ്‌സിറ്റികളില്‍ ലൈംഗിക പീഡനം കുതിച്ചുയരുന്നു; ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേംബ്രിഡ്ജ്, ബര്‍മിംഗ്ഹാം, യുഇഎ യൂണിവേഴ്‌സിറ്റികള്‍; മാനഭംഗം മുതല്‍ ലൈംഗിക അപമാനം വരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് ആശങ്കയാകുന്നു

സ്ത്രീകളെ വെറും വസ്തുക്കളായി കാണുന്ന അപകടം വളരുന്നതായി നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ്

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ പഠന മികവിന്റെ കാര്യത്തില്‍ ലോകത്തില്‍ തന്നെ ഏറെ മുന്നിലാണ്. എന്നാല്‍ ഇതിനൊരു മറുവശം ഉണ്ടെന്നത് ആശങ്കയാകുകയാണ്. യുകെ യൂണിവേഴ്‌സിറ്റികളിലെ ലൈംഗിക പീഡനക്കേസുകള്‍ കുതിച്ചുയരുകയാണെന്ന് പുതിയ കണക്കുകള്‍ തെളിയിക്കുന്നു. നാല് വര്‍ഷം കൊണ്ട് പത്തിരട്ടി വര്‍ദ്ധനവാണ് മാനഭംഗം മുതല്‍ ലൈംഗിക അപമാനം വരെയുള്ള കേസുകളില്‍ രേഖപ്പെടുത്തുന്നത്. 

2018 വര്‍ഷത്തില്‍ 626 ലൈംഗിക കുറ്റകൃത്യങ്ങളാണ് യൂണിവേഴ്‌സിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2014-ല്‍ 65 കേസുകള്‍ മാത്രമായിരുന്നിടത്താണ് ഈ വര്‍ദ്ധന. എന്നാല്‍ ഈ കാലയളവില്‍ മാനഭംഗം, ലൈംഗിക പീഡനം, അപമാനിക്കല്‍ എന്നിവയില്‍ രണ്ടായിരത്തോളം കേസുകളുണ്ടെന്നാണ് ചാനല്‍ 4 ന്യൂസ് അന്വേഷണം കണ്ടെത്തിയത്. കേംബ്രിഡ്ജ്, ബര്‍മിംഗ്ഹാം, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകളെന്നും കണ്ടെത്തി. 

യൂണിവേഴ്‌സിറ്റികളിലെ കുടിച്ച് ബോധംകെടുന്ന സംസ്‌കാരമാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള ഒരു കാരണമായി കരുതുന്നത്. കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ചെറിയൊരു അംശം മാത്രമാണെന്നും ആശങ്കയുണ്ട്. പല വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ക്ക് നേരിട്ട അക്രമണം പോലീസിനെ അറിയിക്കാറില്ലെന്ന് ചാനല്‍ 4-ലെ കാത്തി ന്യൂമാന്‍ പറഞ്ഞു. കോടതിയില്‍ പോകുന്നതും, പറയുന്നത് ആളുകള്‍ വിശ്വസിക്കില്ലെന്ന ഭയമാണ് ഇവര്‍ക്ക്. 

തങ്ങളുടെ ഫോണുകള്‍ പരിശോധിച്ച് തെറ്റായ നിലയില്‍ സ്വഭാവം വിലയിരുത്തപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നുണ്ട്. സ്ത്രീകളെ വെറും വസ്തുക്കളായി കാണുന്ന അപകടം വളരുന്നതായി നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.