CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 53 Seconds Ago
Breaking Now

സഹോദരന്റെ പങ്കാളിയുടെ ബീജം ഗര്‍ഭപാത്രത്തിലേറി; യുവതി സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കി; ഒരേസമയം അമ്മയും, ആന്റിയും!

ഹാര്‍പ്പര്‍ എലിസബത്ത് സ്മിത്ത് എന്നുപേരിട്ട പെണ്‍കുഞ്ഞ് 15 ദിവസം മുന്‍പാണ് ജനിച്ചത്.

സഹോദരനും, പങ്കാളിക്കും രക്ഷാകര്‍ത്താക്കളാകാന്‍ അവസരമൊരുക്കി സ്ത്രീ. ഇവരുടെ കുഞ്ഞിനെ സ്വന്തം ഗര്‍ഭപാത്രത്തില്‍ ചുമന്ന് പ്രസവിച്ച് നല്‍കിയാണ് യുവതി സഹോദരന് സമ്മാനം നല്‍കിയത്. സഹോദരന്റെ പുരുഷ പങ്കാളിയുടെ ബീജവും, യുവതിയുടെ അണ്ഡവും ഫെര്‍ട്ടിലൈസ് ചെയ്താണ് കംബ്രിയ ഡാല്‍റ്റണില്‍ നിന്നുമുള്ള 27കാരി ചാപ്പെല്‍ കൂപ്പര്‍ ഗര്‍ഭം ധരിച്ചത്. 

ചാപ്പെലിന്റെ സഹോദരന്‍ സ്‌കോട്ട് സ്‌റ്റെഫെന്‍സണ്‍, പങ്കാളി മൈക്കിള്‍ സ്മിത്ത് എന്നിവരാണ് സഹോദരിയുടെ സഹായത്തോടെ രക്ഷാകര്‍ത്താക്കളായത്. ഹാര്‍പ്പര്‍ എലിസബത്ത് സ്മിത്ത് എന്നുപേരിട്ട പെണ്‍കുഞ്ഞ് 15 ദിവസം മുന്‍പാണ് ജനിച്ചത്. ഇതോടെ ഹാര്‍പ്പറിന്റെ ബയോളജിക്കല്‍ അമ്മയും, ആന്റിയുമായി ചാപ്പെല്‍. 

ദത്തെടുക്കലും, ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നതിനുമുള്ള വന്‍ ചെലവും, നൂലാമാലകളും മനസ്സിലാക്കിയതോടെയാണ് സഹോദരി സഹോദരനെയും, പങ്കാളിയെയും സഹായിക്കാന്‍ എത്തിയത്. ഇവര്‍ക്ക് സ്വന്തം ഒരു മകള്‍ കൂടിയുണ്ട്. തങ്ങളെ രക്ഷാകര്‍ത്താക്കളാകാന്‍ സഹായിച്ച ചാപ്പെലിന് നന്ദി പറഞ്ഞ് ബ്ലാക്പൂളില്‍ താമസിക്കുന്ന ദമ്പതികള്‍ ഫേസ്ബുക്കില്‍ കഥ പങ്കുവെയ്ക്കുകയായിരുന്നു. 

ഈ സമ്മാനത്തിന് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നന്ദി പറയാന്‍ ഒരിക്കലും സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. പുറമെ നിന്നൊരാളെ സഹോദരനും പങ്കാളിയും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നില്ലെന്നും ചാപ്പെല്‍ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.