CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 9 Seconds Ago
Breaking Now

പരമ്പരാഗത ശൈലികളിലൂടെ വൈഭവ് പരാഗിന്റെ കൈ പിടിച്ചു ; ടെക്‌സസില്‍ നടന്ന ഇന്ത്യന്‍ ഗെ വിവാഹം

സ്വവര്‍ഗാനുരാഗം മറച്ചുവയ്‌ക്കേണ്ടതല്ലെന്ന് കാണിക്കാനാണ് വലിയ വിവാഹം ഒരുക്കിയത്.

ടെക്‌സസില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ഗെ വിവാഹം നടന്നു. പരമ്പരാഗത ജെയിന്‍ മത വിശ്വാസപ്രകാരം വൈഭവ് ജെയിനും പരാഗ് മെഹ്തയുമാണ് വിവാഹിതരായത്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ അംഗമാണ് വൈഭവ്. പരാഗ് മാസ്റ്റര്‍കാര്‍ഡിലെ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്. നിരവധി എതിര്‍പ്പുകളെ മറികടന്നാണ് ഇരുവരുടേയും വിവാഹം നടന്നത്.

വീട്ടുകാരുടെ അനുവാദം വാഹ്ങിയത് ഏറെ പ്രയാസപ്പെട്ടാണ്. സ്വവര്‍ഗാനുരാഗം മറച്ചുവയ്‌ക്കേണ്ടതല്ലെന്ന് കാണിക്കാനാണ് വലിയ വിവാഹം ഒരുക്കിയത്. 2011ലാണ് വൈഭവ് ടെക്‌സാസിലെത്തിയത്. അന്ന് ഇന്ത്യയില്‍ സ്വവര്‍ഗരതി കുറ്റമായിരുന്നു. കൂടാതെ വൈഭവിന്റെ ഗെ എന്ന വ്യക്തിത്വം അംഗീകരിക്കാനും കുടുംബം തയ്യാറായിരുന്നില്ല. ഇതോടെ ടെക്‌സാസിലേക്ക് പോയി.

പരാഗ് ജനിച്ചതും വളര്‍ന്നതും ടെക്‌സാസിലാണ്. പരാഗിന്റെ വീട്ടുകാര്‍ക്കും മകന്‍ സ്വവര്‍ഗ്ഗാനുരാഗിയെന്ന് അംഗീകരിക്കാന്‍ മടിയായിരുന്നു. ഏതായാലും ഇവരുടെ വിവാഹത്തിന് ആശിര്‍വദിക്കാന്‍ കുടുംബവും ബന്ധുക്കളുമെത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.