Breaking Now

ജോലിക്കിടെ കുഞ്ഞിന് പാല് കൊടുത്ത് സിഇഒ അച്ഛന്‍ ; സോഷ്യല്‍മീഡിയയുടെ കൈയ്യടി

മാര്‍ക്കറ്റിങ് കമ്പനിയിലെ സിഇഒ ആയ അഷുതോഷിന്റെയും കുഞ്ഞിന്റെയും ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

കുട്ടികളെ നോക്കുന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമെന്ന് കരുതുന്നവര്‍ ഇനി മാറ്റി ചിന്തിക്കണം. ഈ സിഇഒ ആയ അച്ഛനെ കണ്ടു പഠിക്കണം. ജോലിക്കിടെ കൈക്കുഞ്ഞിന് പാലു കൊടുക്കുന്ന അച്ഛന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വാറലായിരിക്കുകയാണ്. മാര്‍ക്കറ്റിങ് കമ്പനിയിലെ സിഇഒ ആയ അഷുതോഷിന്റെയും കുഞ്ഞിന്റെയും ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

നോയിഡയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ സിഇഒ ആയ അഷുതോഷിനെ സൂപ്പര്‍ വര്‍ക്കിങ് ഡാഡ് എന്നാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വിളിപ്പേര്. അഷുതോഷിന്റെ സഹപ്രവര്‍ത്തകനായ ദുഷ്യന്ത് സിങ് തന്റെ സിഇഒയുടേയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്

അദ്ദേഹം എന്റെ സിഇഒ ആണ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം ഒരു വര്‍ക്കിങ് ഡാഡ് തന്നെയാണ്. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്ന നിമിഷത്തിലും എത്ര പെര്‍ഫെക്ട് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നിങ്ങളുടെ മുഖത്തെ പുഞ്ചിരി വിരിയിക്കാനായി ഞാന്‍ ഈ ചിത്രം പങ്കുവയ്ക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.