CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes Ago
Breaking Now

14 മാസം പ്രായമുള്ള കുഞ്ഞിന്റെ വാശി ശല്യമായി ; കഴുത്തറത്ത് കൊലപ്പെടുത്തി അമ്മ

അപരിചിതനായ മനുഷ്യന്‍ തന്റെ ഫ്‌ളാറ്റില്‍ എത്തി കുഞ്ഞിന്റെ കഴുത്തറത്തെന്നാണ് യോഗിത പോലീസിനോട് ആദ്യം മൊഴി നല്‍കിയത്

14മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കഴുത്തറത്ത് അമ്മ. കുട്ടിയുടെ സ്വഭാവത്തില്‍ മടുപ്പ് തോന്നിയിട്ടാണ് ഈ ക്രൂരത കാട്ടിയതെന്ന് മൊഴി. യോഗിത മുകേഷ് പവാര്‍ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വര എന്ന 14 മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊന്നത്.

കുട്ടിയുടെ സ്വഭാവവും വാശിയും അസ്വസ്ഥതയുണ്ടാക്കിയെന്നും കുട്ടിയെ ഇല്ലാതാക്കി രക്ഷനേടാനാണ് കൊല നടത്തിയതെന്നും ഇവര്‍ മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അനേഷണം നടത്തുകയാണ്. ജൂലൈ 20 വരെ യോഗിതയെ പോലീസ് റിമാന്‍ഡില്‍ വിട്ടു.

അപരിചിതനായ മനുഷ്യന്‍ തന്റെ ഫ്‌ളാറ്റില്‍ എത്തി കുഞ്ഞിന്റെ കഴുത്തറത്തെന്നാണ് യോഗിത പോലീസിനോട് ആദ്യം മൊഴി നല്‍കിയത്. താന്‍ താഴെ പോയി തിരിച്ചെത്തിയപ്പോള്‍ അയാള്‍ തന്നെയും ആക്രമിച്ചെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ യോഗിത പറഞ്ഞത് പോലീസ് വിശ്വസിച്ചിരുന്നില്ല. വിശദമായി ചോദിച്ചപ്പോഴാണ് ഇവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.