ബോളിവുഡ് താരങ്ങള്‍ക്ക് ഹാന്റ്ബാഗിനോടുളള ഇഷ്ടം വാര്‍ത്തയാകാറുണ്ട്. അതിനുവേണ്ടി ലക്ഷങ്ങളും കോടികളുമാണ് പല താരങ്ങളും ചിലവഴിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ബാഗാണ് വാര്‍ത്തയിലെ താരം.
ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം 37ാം പിറന്നാള്‍ ആഘോഷിച്ച താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ചുവപ്പ് നിറത്തില്‍ പിറന്നാളുക്കാരി' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത് ഭര്‍ത്താവ് നിക്ക് ജൊനാസ് കുറിച്ചത്.
ചുവപ്പ് മിനി ഡ്രസ്സില്‍ നൃത്തം ചെയ്യുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. 78,785 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. വീഡിയോയില്‍ പ്രിയങ്കയുടെ കൈയിലെ ആ ഹാന്റ്ബാഗിലാണ് പിന്നെ എല്ലാവരുടെയും ശ്രദ്ധ പോയത്.
ലിപ്സ്റ്റിക് ആകൃതിയിലുളള സ്വര്‍ണ്ണ നിറത്തിലുളള ബാഗാണ് പ്രിയങ്കയുടെ കൈയിലുണ്ടായിരുന്നത്. ഈ ബാഗിന്റെ വില 3,78,202 രൂപയാണ്.