CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 13 Seconds Ago
Breaking Now

സ്വാന്‍സി മലയാളിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി യുകെ മലയാളി സമൂഹം ; 54 കാരനായ ബെന്നിയുടെ ജീവനെടുത്തത് പക്ഷാഘാതം

വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ബെന്നിയെ 24 മണിക്കൂറോളം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ആരോഗ്യവാനായ വ്യക്തി പെട്ടെന്നൊരു ദിവസം മരണം വരിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന വേദനയെത്രയെന്ന് പറയേണ്ടതില്ല. അപ്രതീക്ഷിതമായി ഇങ്ങനെ ഒരു മരണവാര്‍ത്ത തേടിയെത്തിരിയിരിക്കുകയാണ് യുകെ മലയാളികളെ. സ്വാന്‍സിയിലെ കൊരട്ടി തിരുമുടിക്കുന്നു സ്വദേശിയായ പെരപ്പെടാന്‍ വീട്ടില്‍ ബെന്നി പി കുട്ടപ്പനാണ് പക്ഷാഘാതം മൂലം മരണമടഞ്ഞത്. 53 വയസായിരുന്നു.വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ബെന്നിയെ 24 മണിക്കൂറോളം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി അത്താഴം കഴിഞ്ഞ് ടിവി കണ്ട് സോഫയില്‍ കിടക്കുന്ന ശീലം ബെന്നിയ്ക്കുണ്ടായിരുന്നു. പതിവ് പോലെ സോഫയില്‍ കിടന്നു ഉറങ്ങിയ ബെന്നിയെ രാവിലെ നഴ്‌സിങ് ഡ്യൂട്ടിയ്ക്ക് പോകാന്‍ താഴേയ്ക്ക് വന്ന ജിഷ കണ്ടത് ബെന്നി നിലത്തു വീണ് കിടക്കുന്നതായിരുന്നു. ഐസിയുവില്‍ നഴ്‌സായ ജിഷ ഉടന്‍ എമര്‍ജന്‍സി സര്‍വീസിനെ വിളിച്ചു.ആശുപത്രിയില്‍ രണ്ടു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കഴിഞ്ഞ 15 വര്‍ഷമായി സ്വാന്‍സി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു ബെന്നി. സ്വാന്‍സി മോറിസ്റ്റണ്‍ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്നു.മൂന്നു മക്കളാണ് ബെന്നി ജിഷ ദമ്പതികള്‍ക്കുള്ളത്. മൂത്തമകന്‍ ആല്‍വിന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. ഗ്ലാഡ്വിന്‍ ഏഴിലും ക്രിസ്ലിന്‍ മൂന്നിലും പഠിക്കുന്നു.

പെട്ടെന്നുള്ള വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാന്‍ സ്വാന്‍സി മലയാളികളും സുഹൃത്തുക്കളും പള്ളി വികാരിയും ഉള്‍പ്പെടെ എത്തി. ആശ്വാസ വാക്കുകള്‍ക്ക് പരിമിതിയുണ്ടെങ്കിലും കുടുംബത്തിന് ഈ സമയം എല്ലാ സഹായവുമായി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്.

ബെന്നിയുടെ സംസ്‌കാരം നാട്ടില്‍ നടത്താനാണ് തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.