CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 48 Seconds Ago
Breaking Now

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന് പുതിയ ഭരണസമിതി

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്റെ 2019-22 ലേക്കുള്ള ഭരണ സമിതിയെ ഇലക്ഷന്‍ കൂടാതെ സമവായമായി തിരഞ്ഞെടുത്തു. ജൂലൈ 6ന് ഡെര്‍ബിയയില്‍ കൂടിയ യോഗത്തില്‍ ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ കെ സി ജോണ്‍ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ പാസ്റ്റര്‍ ബാബു സഖര്യാ (ഗ്ലാസ്‌ഗോ) പ്രസിഡന്റ്, പാസ്റ്റര്‍ സി ടി എബ്രഹാം (ഡെര്‍ബി), വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (ലണ്ടന്‍) സെക്രട്ടറി, സാം മാത്യു (ഡബ്ലിന്‍) ജോ സെക്രട്ടറി, ജോണ്‍ മാത്യു (ബാന്‍ബറി) ട്രഷറര്‍, പാസ്റ്റര്‍ വില്‍സന്‍ ബേബി (ലിവര്‍പൂള്‍) പ്രമോഷണല്‍ സെക്രട്ടറി എന്നിവരേയും 42 അംഗ കൗണ്‍സിലിനേയും 22 ശുശ്രൂഷകന്മാരും 20 സഹോദരന്മാരും തിരഞ്ഞെടുത്തു. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ജനറല്‍ കൗണ്‍സില്‍ അംഗമായി തുടരും.

പാസ്റ്റര്‍ ജയിംസ് ചാക്കോ (മേഘാലയ റിജിയന്‍ പ്രസിഡന്റ് ) ഇലക്ഷന്‍ കമ്മീഷണറായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.