CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 44 Seconds Ago
Breaking Now

വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നാളെ പൂര്‍ത്തിയാകാനിരിക്കേ കര്‍ണാടകത്തില്‍ വിമതരെ അനുനയിപ്പിക്കാനുള്ള അവസാന നീക്കങ്ങളുമായി നേതാക്കള്‍

മുഖ്യമന്ത്രി കുമാരസ്വാമി തന്നെ മുംബൈയിലേക്ക് പോയി വിമതരെ കാണാനുള്ള സാധ്യത ഇപ്പോഴും സജീവമാണ്.

വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നാളെ പൂര്‍ത്തിയാകാനിരിക്കേ കര്‍ണാടകത്തിലേക്കാണ് ഏവരുടേയും ശ്രദ്ധ. ഭൂരിപക്ഷം ഉറപ്പിക്കാന്‍ വിമതരുമായി അവസാന വട്ട അനുനയ നീക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസും ജെഡിഎസും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിമതരെ ബന്ധപ്പെടാന്‍ സഖ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി കുമാരസ്വാമി തന്നെ മുംബൈയിലേക്ക് പോയി വിമതരെ കാണാനുള്ള സാധ്യത ഇപ്പോഴും സജീവമാണ്.രാമലിംഗ റെഡ്ഢിയെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അനുനയങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ വിമതരെ അയോഗ്യരാക്കാനാണ് തീരുമാനം. വിപ്പില്‍ വ്യക്തത തേടിയുള്ള കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. 

നാളെ വിശ്വാസ വോട്ടെടുപ്പ് നടന്നതിന് ശേഷവും ഗവര്‍ണര്‍ വാജുഭായ് വാല വിശദ റിപ്പോര്‍ട്ട് കേന്ദ്രത്തിനു അയക്കുക. ഭൂരിപക്ഷം തെളിയിക്കാനുള്ള രണ്ട് നിര്‍ദേശങ്ങളും തള്ളിയതിനെ തുടര്‍ന്ന് ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര സെക്രെട്ടറിക്ക് ഗവര്‍ണര്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും ഭരണപക്ഷത്തെ 20 എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.