CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes Ago
Breaking Now

ലണ്ടന്‍ കോടതിയില്‍ ദുബായ് ഷെയ്ഖും, ഹയാ രാജകുമാരിയും കുടുംബ കേസില്‍ പോരാട്ടം തുടങ്ങുന്നു; രാജകുടുംബത്തിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ കോടതിയില്‍ വിളമ്പും; ഭരണാധികാരിയെ പേടിച്ച് പെണ്‍മക്കള്‍ ഓടിപ്പോകുന്നതിന്റെ കാര്യങ്ങള്‍ പുറത്തുവരുമെന്ന് ബന്ധു!

45-കാരിയായ ഹയ രണ്ട് മക്കളുമായി രാജ്യം വിടാനുള്ള പ്രധാന കാരണം ഷെയ്ഖിന്റെ പെണ്‍മക്കളുടെ അവസ്ഥയാണെന്നാണ് കരുതുന്നത്

ദുബായ് ഭരണാധികാരി ഷെയ്ഖ് മഖ്ത്തൂമും, അകന്നുകഴിയുന്ന ഭാര്യ ഹയാ രാജകുമാരിയും ബ്രിട്ടീഷ് കോടതികളില്‍ ശതകോടികളുടെ വിവാഹമോചന കേസിന് ഇറങ്ങുകയാണ്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും ഭീകരമായ വിവാഹമോചന കേസായി ഇത് മാറിയേക്കും. രഹസ്യങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിക്കപ്പെടുന്ന ഗള്‍ഫ് രാജ്യത്തെ ഭരണാധികാരിയാണ് കേസില്‍ ഒരു വശത്ത്. മറുവശത്ത് ഷെയ്ഖിന്റെ ആറാമത്തെ ഭാര്യ ഹയാ രാജകുമാരി. യുഎഇ ഭരണാധിപന്റെ അന്തഃപ്പുര രഹസ്യങ്ങള്‍ ഈ കേസിലൂടെ ലോകത്തിന് മുന്നിലെത്തുമെന്നാണ് ദുബായ് രാജകുടുംബത്തിന്റെ ബന്ധു പ്രതീക്ഷിക്കുന്നത്. 

തന്റെ അങ്കിള്‍ ഹയാ രാജകുമാരിയോടും, മക്കളായ ലത്തീഫാ രാജകുമാരി, ഷംസ രാജകുമാരി എന്നിവരോട് കാണിച്ച മോശം പെരുമാറ്റങ്ങള്‍ വിവാഹമോചന കേസ് വഴി പുറത്തുവരുമെന്ന് അനന്തിരവനായ മാര്‍ക്കസ് എസാബ്രി പറഞ്ഞു. ലത്തീഫയ്ക്കും, ഷംസയ്ക്കും എന്ത് സംഭവിച്ചെന്നതിന്റെ സത്യം പറയാന്‍ ഇപ്പോള്‍ കഴിയുന്നത് ഹയയ്ക്ക് മാത്രമാകുമെന്ന് അദ്ദേഹം ഓസ്‌ട്രേലിയന്‍ ടിവി ന്യൂസില്‍ പ്രതികരിച്ചു. കോടതി ഉപയോഗിച്ച് ലോകത്തോട് അവര്‍ ഇത് വിളിച്ച് പറയുമെന്നാണ് കരുതുന്നത്. പാവം സ്ത്രീകള്‍ക്ക് വേണ്ടി ചില നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണിത്, എസാബ്രി കൂട്ടിച്ചേര്‍ത്തു. 

ഷെയ്ഖിന്റെ ആറ് ഭാര്യമാരില്‍ ഒരാളുടെ സഹോദരിയുടെ മകനാണ് എസാബ്രി. പിതാവിനെ പേടിച്ച് രാജ്യത്ത് നിന്നും ഒളിച്ചോടിയ ലത്തീഫ രാജകുമാരിയെ കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് കുത്തിവെച്ച് തടവില്‍ പീഡനം നല്‍കിവരികയാണെന്നാണ് ആരോപണം. 33-കാരിയായ ലത്തീഫ മുന്‍ ഫ്രഞ്ച് ചാരന്റെ സഹായത്തോടെയാണ് പായ്ക്കപ്പലില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിയത്. എന്നാല്‍ ഇവരെ പിടികൂടി ഇന്ത്യ രാജകുമാരിയെ ദുബായ്ക്ക് തിരികെ അയച്ചു. 

രാജകുടുംബത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂത്ത സഹോദരി ഷംസ രാജകുമാരി ഒളിച്ചോടാന്‍ ശ്രമിച്ച ശേഷം കഴിഞ്ഞ 20 വര്‍ഷമായി യാതൊരു വിവരവുമില്ല. ആറാഴ്ച ഒളിവില്‍ കഴിഞ്ഞ ഷംസയെ കേംബ്രിഡ്ജില്‍ വെച്ച് പിടികൂടി ദുബായ്ക്ക് കൊണ്ടുപോകുകയായിരുന്നു. എട്ട് വര്‍ഷം ജയിലില്‍ കിടന്ന ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. 45-കാരിയായ ഹയ രണ്ട് മക്കളുമായി രാജ്യം വിടാനുള്ള പ്രധാന കാരണം ഷെയ്ഖിന്റെ പെണ്‍മക്കളുടെ അവസ്ഥയാണെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.