CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 57 Seconds Ago
Breaking Now

135 വര്‍ഷത്തിനിടെ ആദ്യമായി ആ അനാവശ്യ റെക്കോര്‍ഡ് തിരുത്തി ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ ലോക ചാമ്പ്യന്‍മാരെ നിര്‍ത്തിപ്പൊരിച്ച് അയര്‍ലണ്ട്

ലോകവിജയത്തിന്റെ തിളക്കം വിട്ടുമാറും മുന്‍പാണ് നാല് ദിന ടെസ്റ്റ് മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ കേവലം 85 റണ്ണിന് മുഴുവന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറിയത്.

ടെസ്റ്റ് മത്സരങ്ങള്‍ യഥാര്‍ത്ഥ പരീക്ഷണം തന്നെയാണ്. എന്നിരുന്നാലും ഏകദിന ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാതെ തന്നെ ലോകകപ്പുമായി പോയ ഇംഗ്ലണ്ടിന് ഇതിന് തൊട്ടുപിന്നാലെ ഒരു തകര്‍ച്ച അംഗീകരിക്കാന്‍ കഴിയാത്തതാണ്. ലോകവിജയത്തിന്റെ തിളക്കം വിട്ടുമാറും മുന്‍പാണ് നാല് ദിന ടെസ്റ്റ് മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ കേവലം 85 റണ്ണിന് മുഴുവന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറിയത്. 

നല്ല വെയിലുള്ള കാലാവസ്ഥയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ പിച്ച് മറ്റൊരു അത്ഭുതമാണ് ആതിഥേയര്‍ക്കായി കാത്തുവെച്ചത്. ചുരുക്കം പറഞ്ഞാല്‍ ആദ്യ ദിനം അയര്‍ലണ്ടിന്റേതായിരുന്നു. ടിം മുര്‍ടാഗ് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നും. ഒന്‍പത് ഓവറില്‍ 13 റണ്‍ മാത്രം നല്‍കിയാണ് ടിം അഞ്ച് വിക്കറ്റ് നേടിയത്. 

ലോര്‍ഡ്‌സില്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പുറത്തായ ആദ്യ മത്സരമായിരുന്നു ഇത്. കൂടാതെ 1997ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും കുറവ് റണ്‍ നേടിയതിന് ശേഷമുള്ള ആദ്യ വീഴ്ചയും ഇതുതന്നെ. 

മിഡില്‍സെക്‌സിന് വേണ്ടി കളിക്കുന്ന ടിം മുര്‍ട്ടാഗ് തന്റെ അനുഭവസമ്പത്ത് ഇംഗ്ലണ്ടിനെതിരെ പരമാവധി പ്രയോജനപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ആഷസ് പരമ്പര തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ഇംഗ്ലണ്ടിന് ഈ ക്ഷീണം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.