Breaking Now

ലെസ്റ്റര്‍ അല്‍ഫോന്‍സാ മിഷനില്‍ വിശുദ്ധ അല്‍ഫോന്‍സയുടെ തിരുനാള്‍ ജൂലൈ 26 ,27 ,28 തീയതികളില്‍

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഈ വരുന്ന ജൂലൈ 26 ,27 ,28  തീയതികളില്‍ വിശുദ്ധ അല്‍ഫോന്‍സയുടെ തിരുനാള്‍ ഭക്തി ആദരപൂര്‍വം ആഘോഷിക്കുന്നു. വിശുദ്ധ അല്‍ഫോസായുടെ തിരുശേഷിപ്പ് കുടികൊള്ളുന്ന മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വെകുന്നേരം 5 . 30 മുതല്‍ നൊവേന, വിശുദ്ധകുര്‍ബാനയും, ലദീഞ്ഞും തുടര്‍ന്ന് തിരുശേഷിപ്പ് വണക്കത്തിനായും അവസരം ഒരുക്കിയിരുന്നു. പ്രദാന തിരുനാള്‍ ദിവസമായ ജൂലൈ 28  വൈകുന്നേരം നാലുമണിമുതല്‍ ശുശ്രൂക്ഷകള്‍ ആരംഭിക്കുന്നതായിരിക്കും. തിരുക്കര്‍മങ്ങളിലും തിരുനാളിലും പങ്കെടുത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഏവരേയും മദര്‍ ഓഫ് ഗോഡ് ദേവാലയ അങ്കണത്തിലേക്കു സ്വാഗതം ചെയൂന്നതായി മിഷന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ അറിയിച്ചു. 

Rajesh Joseph




കൂടുതല്‍വാര്‍ത്തകള്‍.