Breaking Now

ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഇന്ന്

വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 ഞായറാഴ്ച 2.30 ന് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 ഞായറാഴ്ച 2.30 ന് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ബ്രിസ്‌റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst യുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും ലദീഞ്ഞും നേര്‍ച്ചയും അല്‍ഫോന്‍സാമ്മയുടെ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

തിരുന്നാളില്‍ പങ്കെടുത്ത് ദൈവീകാനുഗ്രഹം പ്രാപിക്കാന്‍ സ്‌നേഹപൂര്‍വ്വം എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാര്‍ എന്നിവർ എല്ലാവരേയും പ്രത്യേകമായി ചെറുപുഷ്പ മിഷന്‍ലീഗിന്റെ എല്ലാ കുട്ടികളേയും സസ്‌നേഹം ക്ഷണിക്കുന്നു 

 

വാര്‍ത്ത ; സി ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.