CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 24 Seconds Ago
Breaking Now

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐ ഇടപെടുന്നു; വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ പോര് ഒഴിവാക്കാന്‍ ശ്രമം; ക്യാപ്റ്റന്‍ പദവി പങ്കിടും?

ടീമിലെ സംഘര്‍ഷം വെറും മാധ്യമസങ്കല്‍പ്പമാണെന്നാണ് ബിസിസിഐ ഔദ്യോഗിക നിലപാട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രണ്ട് ടീമുകളുണ്ടെന്ന രഹസ്യം ക്രിക്കറ്റ് ലോകകപ്പ് പരാജയത്തിന് പിന്നാലെയാണ് പരസ്യമാകുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സംഘവും, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നില്‍ അണിനിരക്കുന്ന തരത്തില്‍ മറ്റൊരു സംഘവുമാണ് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിനെ വിഘടിപ്പിച്ച് നിര്‍ത്തുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുന്‍നിര താരങ്ങള്‍ തമ്മിലുള്ള ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോള്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) നേരിട്ട് ഇടപെടുകയാണ്. 

ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും തമ്മിലുള്ള ഭിന്നത ടീമിനെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് എത്തിയതോടെ ആശങ്കയിലായ ബിസിസിഐ സംഘര്‍ഷം ഒഴിവാക്കാന്‍ രംഗത്തെത്തിയത്. ഡ്രസ്സിംഗ് റൂമിലെ തീകെടുത്താന്‍ സിഇഒ രാഹുല്‍ ജോഹ്രിയാണ് അടുത്ത ആഴ്ച യുഎസിലേക്ക് പറക്കുക. 

ടീമില്‍ അണിയറ സംഘങ്ങള്‍ ശക്തിയാര്‍ജ്ജിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ബിസിസിഐ ശ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേതൃസ്ഥാനത്തുള്ള ഇരുതാരങ്ങളും പക്വതയുള്ളവരാണ്, ഇവരുമായി നേരില്‍ സംസാരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പ് ആക്കുകയാണ് ലക്ഷ്യം, ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഇപ്പോഴും ടീമിലെ സംഘര്‍ഷം വെറും മാധ്യമസങ്കല്‍പ്പമാണെന്നാണ് ബിസിസിഐ ഔദ്യോഗിക നിലപാട്. എംഎസ് ധോണിയില്‍ നിന്നും വിരാടിലേക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയതിന് മേല്‍നോട്ടം വഹിച്ച മുഖ്യ കോച്ച് രവി ശാസ്ത്രി ഈ വിഷയത്തില്‍ സംസാരിച്ചെന്നാണ് വിവരം. വെസ്റ്റിന്‍ഡീസിന് എതിരെയുള്ള പരമ്പരയ്ക്കായി യുഎസിലേക്ക് ടീം പോകുമ്പോഴാണ് ചര്‍ച്ചകളും നടക്കുക. സംഘര്‍ഷം ലഘൂകരിക്കാന്‍ ക്യാപ്റ്റന്‍ പദവി പങ്കിട്ട് നല്‍കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.