Breaking Now

അവധിക്കാല ആത്മീയ സംഗമത്തിനൊരുങ്ങി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10 ന്. നവോന്മേഷ വചന വിരുന്നുമായി ഇത്തവണ സോജിയച്ചനൊപ്പം ഫാ.ജോസ് അഞ്ചാനിക്കല്‍

ബര്‍മിങ്ഹാം .വീണ്ടുമൊരിക്കല്‍കൂടി  അവധിക്കാലത്ത്  ദൈവസന്നിധിയയില്‍ ആയിരിക്കുകവഴി ആത്മീയ നവോന്മേഷത്താല്‍ നിറയാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും  ഒരുപോലെ പ്രാപ്തമാക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10 ന് ബഥേല്‍ സെന്ററില്‍ നടക്കും .ആത്മാഭിഷേകം നിറയുന്ന  ദൈവിക ശുശ്രൂഷകളുമായി സെഹിയോന്‍  യുകെ  ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ  ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകര്‍ന്നുനല്‍കുന്ന  കണ്‍വെന്‍ഷനില്‍  പ്രശസ്ത വചന പ്രഘോഷകന്‍  ഫാ. ജോസ് അഞ്ചാനിക്കല്‍ വചന ശുശ്രൂഷ നടത്തും . അഭിഷേകാഗ്‌നി  കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദര്‍ ജാക്‌സണ്‍ ജോസ് , ബ്രദര്‍ ജേക്കബ് വര്‍ഗീസ്   എന്നിവരും  വിവിധ ശുശ്രൂഷകള്‍ നയിക്കും.

അവധിക്കാല കണ്‍വെന്‍ഷനില്‍ ഏറെ പുതുമകളോടെ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും  കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ  പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

ടീനേജുകാര്‍ക്കായി  പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്‍വെന്‍ഷന്‍ നടക്കും.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള  മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു .

ലിറ്റില്‍ ഇവാഞ്ചലിസ്‌റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.

 കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ്  പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10 ന്  രണ്ടാം  ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സന്‍ ?07506 810177?

അനീഷ്.07760254700

           ബിജുമോന്‍ മാത്യു ?07515 368239?

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

ബിജു എബ്രഹാം ?07859 890267?

ജോബി ഫ്രാന്‍സിസ് ?07588 809478?.

 




കൂടുതല്‍വാര്‍ത്തകള്‍.