Breaking Now

സെക്കന്‍ഡ് ക്ലാസില്‍ കയറിയാണ് മുംബൈയിലെത്തിയത്; ഇപ്പോള്‍ ദേശീയ പുരസ്‌കാരം; വന്നവഴി ഓര്‍ത്തെടുത്ത് ആയുഷ്മാന്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ആയുഷ്മാന്‍ ഖുറാന സന്തോഷം അറിയിച്ച് കവിത പോസ്റ്റ് ചെയ്തു. അന്ധാധുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആയുഷ്മാന് പുരസ്‌കാരം ലഭിച്ചത്. ഉറി അഭിനേതാവ് വിക്കി കൗശലിന് ഒപ്പമാണ് ഇദ്ദേഹം അവാര്‍ഡ് പങ്കിട്ടത്. 

ഹിന്ദിയില്‍ എഴുതിയ കവിതയിലൂടെയാണ് ആയുഷ്മാന്‍ തന്റെ പോരാട്ടങ്ങളും, ഇവിടം വരെ എത്തിയ യാത്രയെക്കുറിച്ചും കുറിച്ചിട്ടത്. മഴ പെയ്യുന്ന ഒരു ദിനത്തിലാണ് മുംബൈയിലേക്ക് താന്‍ ട്രെയിനില്‍ കയറി എത്തിയതെന്ന് ആയുഷ്മാന്‍ പറയുന്നു. നഗരത്തിലെ ആളുകളുടെ എണ്ണം പോലെ സ്വപ്‌നങ്ങളുണ്ട്, അത് സഫലമാക്കാനുള്ള അഭിനിവേശമുണ്ട്. 

സ്വപ്‌നങ്ങള്‍ക്കായി നാടുവിട്ടപ്പോള്‍ കണ്ണീരോടെയാണ് മാതാപിതാക്കള്‍ യാത്രയാക്കിയത്. ഇന്ത്യന്‍ റെയില്‍വേയുടെ സെക്കന്‍ഡ് ക്ലാസില്‍ കയറി സുഹൃത്തുക്കള്‍ക്കൊപ്പമാണ് മുംബൈയിലെത്തിയത്. തന്റെ മനസ്സില്‍ ആ ഓര്‍മ്മകളെല്ലാം ഫ്രഷായി ഇരിക്കുന്നുവെന്നും ആയുഷ്മാന്‍ കുറിച്ചു. 

ദേശീയ അവാര്‍ഡ് ലഭിക്കുന്നതിലേക്ക് തന്നെ എത്തിച്ചത് ഇതുപോലുള്ള പോരാട്ടങ്ങളാണെന്നും താരം വിശ്വസിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.