Breaking Now

കൊട്ടാരക്കരയിലെ ബ്ലഡ് കാന്‍സര്‍ രോഗിയായ പതിനാറുവയസുകാരി ശില്‍പ കരുണ തേടുന്നു. വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?

കൊല്ലം: കൊട്ടാരക്കരയില്‍ മുട്ടറയില്‍ താമസിക്കുന്ന മാവേലിക്കോണത്  വീട്ടില്‍ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ  നടുവിലാണ്. ഒന്നരവര്‍ഷം മുന്‍പുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടര്‍ന്നാണ് ശില്‍പയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. നിരവധി ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ക്കും  ശേഷമാണ് ശില്‍പയ്ക്ക് ബ്ലഡ് കാന്‍സര്‍ എന്ന മഹാരോഗമാണെന്നു അറിയാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ ജയകുമാറും കുടുംബവും വലിയൊരു കാക്കെണിയില്‍ എത്തിയിരുന്നു. ഒന്നര വര്‍ഷത്തോളമായി പലരുടെയും സഹായത്തോടെ തിരുവനന്തപുരം rcc  യില്‍ ആയിരുന്നു ചികിത്സകള്‍ നടത്തിയിരുന്നത്. 

    മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ചെയ്താല്‍ മാത്രമേ ശില്‍പയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയു എന്നാണ് ഡോക്ടര്‍മാരുടെ  നിഗമനം. അതിനായി ശില്‍പയെ ഇപ്പോള്‍ വെല്ലൂര്‍  കാന്‍സര്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചകിത്സക്ക് ഏകദേശം അന്‍പതുലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരും എന്നാണ് ഹോസ്പിറ്റലില്‍ നിന്നും പറയുന്നത്. കൂലിപ്പണിയും പശു വളര്‍ത്തലുമായി കഴിയുന്ന ജയകുമാറിനും കുടുംബത്തിനും അവരുടെ മകളുടെ ജീവന്‍ പിടിച്ചു നിറുത്താന്‍ നല്ലവരായ മനുഷ്യ സ്‌നേഹികളുടെ സഹായം തേടുകയല്ലാതെ വേറെ മാര്‍ഗമില്ല. ശില്പ നല്ല  ഒരു ഫുഡ്‌ബോള്‍ താരവും പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥിയുമാണ്. ഈ മകള്‍ക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാന്‍ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ? 

 പ്രിയമുള്ളവരേ ശില്‍പയെയും കുടുംബത്തെയും   സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് മുന്‍പായി നിങ്ങളാല്‍ കഴിയുന്ന  സഹായം വോക്കിങ് കാരുണ്യയുടെ താഴെ കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 




കൂടുതല്‍വാര്‍ത്തകള്‍.