CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 51 Minutes 44 Seconds Ago
Breaking Now

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്‌ലി; വമ്പന്‍ ലോക റെക്കോര്‍ഡ് തിരുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍

ഏകദിന ക്രിക്കറ്റില്‍ മൂന്ന് വ്യത്യസ്ത എതിരാളികള്‍ക്കെതിരെ എട്ടും, അതിലേറെയും സെഞ്ചുറി തികച്ച ആദ്യ താരമായി വിരാട് മാറി.

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിന് എതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച് കൊണ്ടാണ് വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 125 പന്തുകളില്‍ 120 റണ്‍ നേടിയ വിരാട് വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നിലനിര്‍ത്തിയാണ് തന്റെ 42ാം ഏകദിന സെഞ്ചുറി തികച്ചത്. 14 ബൗണ്ടറികളും, 1 സിക്‌സും ഈ വെടിക്കെട്ടിന് അകമ്പടിയേകി. 

വെസ്റ്റിന്‍ഡീസിന് എതിരെ എട്ടാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തികച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ മൂന്ന് വ്യത്യസ്ത എതിരാളികള്‍ക്കെതിരെ എട്ടും, അതിലേറെയും സെഞ്ചുറി തികച്ച ആദ്യ താരമായി വിരാട് മാറി. നേരത്തെ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയും അദ്ദേഹം എട്ട് സെഞ്ചുറി തികച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇതോടെ വിരാട് കോഹ്‌ലി തിരുത്തിയത്. ഓസ്‌ട്രേലിയയ്ക്ക് എതിരെ ഒന്‍പതും, ശ്രീലങ്കയ്ക്ക് എതിരെ എട്ടും സെഞ്ചുറികളാണ് സച്ചിന്‍ നേടിയിരുന്നത്. വിന്‍ഡീസിന് എതിരെ 2000 റണ്‍ തികച്ച് കൊണ്ട് സച്ചിന് ശേഷം രണ്ടിലേറെ ടീമുകള്‍ക്കെതിരെ ഈ നേട്ടം കൊയ്യുന്ന ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന അംഗീകാരവും അദ്ദേഹം നേടി. 

ഒരു ടീമിന് എതിരെ 2000 റണ്‍സ് തികച്ച മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എംഎസ് ധോണിയും (ശ്രീലങ്ക), രോഹിത് ശര്‍മ്മയുമാണ് (ഓസ്‌ട്രേലിയ). വെസ്റ്റിന്‍ഡീസില്‍ ഏതെങ്കിലും ക്യാപ്റ്റന്‍ നേടിയ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറും ഇതോടെ വിരാടിന്റെ പേരിലായി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.