CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 8 Seconds Ago
Breaking Now

ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം; ദില്ലി സ്‌കൂളുകളില്‍ കുട്ടികള്‍ ദേശഭക്തി പഠിച്ച് വളരും; പുതിയ പാഠ്യപദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.

ദേശഭക്തി ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ കണ്ടുകിട്ടാന്‍ പ്രയാസമുള്ള കാര്യമാണ്. ബ്രിട്ടീഷ് രീതിയില്‍ എഴുതിവെച്ച ചരിത്രവും, മറ്റ് പഠന സമ്പ്രദായങ്ങളുമാണ് ഇപ്പോള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും പിന്തുടരുന്നത്. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇതിനൊരു തിരുത്തലുമായി രംഗത്ത് വരികയാണ്. അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. 

വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. 'ഭരണഘടന 70ല്‍' എന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് ഡല്‍ഹി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം സിബിഎസ്ഇ ഫീസ് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത് വന്നു. ഫീസ് വര്‍ദ്ധന വിദ്യാര്‍ത്ഥികളെ ബാധിക്കാതിരിക്കാന്‍ പുതിയ ഫോര്‍മുല കണ്ടെത്താനാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. സിബിഎസ്ഇയില്‍ ഡല്‍ഹി ഗവണ്‍മെന്റ് മുഖ്യ ഉപഭോക്താക്കള്‍ ആണെന്നും കാര്യങ്ങള്‍ ഈ വിധം തുടര്‍ന്നാല്‍ സ്വന്തം ബോര്‍ഡ് രൂപീകരിക്കുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. 

ദേശീയത ഉയര്‍ത്തി ബിജെപി രാജ്യത്ത് വര്‍ദ്ധിച്ച മുന്നേറ്റം നേടുന്ന അവസരത്തിലാണ് സ്‌കൂളുകളില്‍ ഇക്കാര്യം അടിസ്ഥാനമാക്കി പാഠ്യപദ്ധതി ആവിഷ്‌കരിക്കാന്‍ എഎപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബിജെപിയുടെ കടുത്ത വിമര്‍ശകനായ അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നതും ഇത് തന്നെയാണെന്നും കരുതപ്പെടുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.