CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 1 Seconds Ago
Breaking Now

ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു

കാശ്‌മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം.

ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് പാക് സേനയുടെ പിന്തുണയോടെ ഭീകരര്‍ ഉറി സെക്ടറിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുന്‍പാണ് പാകിസ്ഥാന്റെ പ്രകോപനം.

പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. കാശ്‌മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതുനീക്കവും നേരിടാന്‍ തയ്യാറെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.