CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 10 Seconds Ago
Breaking Now

മരണത്തിനും ജീവിതത്തിനും ഇടയിലെ പൈലറ്റ്; പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിച്ച് എഞ്ചിന്‍ തകര്‍ന്നു, ചോളപ്പാടത്ത് സുരക്ഷിതമായി ഇറക്കി പൈലറ്റ് ഹീറോയായി; 233 യാത്രക്കാരും ക്രൂവും ജീവനോടെ രക്ഷപ്പെട്ടു; 23 പേര്‍ക്ക് നിസ്സാര പരുക്ക് മാത്രം!

23 പേര്‍ക്ക് നിസ്സാര പരുക്കുകള്‍ മാത്രമാണ് ഏറ്റത്

വിമാനം വലിയ സംഭവമൊക്കെ ആണെങ്കിലും ഒരു പക്ഷി ഇടിച്ചാല്‍ മതി അത് അപ്പാടെ തകര്‍ന്ന് താഴെപ്പതിക്കാന്‍. എന്തായാലും പക്ഷികള്‍ എഞ്ചിനില്‍ ഇടിച്ച് പ്രവര്‍ത്തനരഹിതമായ വിമാനം സുരക്ഷിതമായി താഴെ ഇറക്കിയാണ് ക്യാപ്റ്റന്‍ ഡാമിര്‍ യുസുപോവ് എന്ന പൈലറ്റ് ഇപ്പോള്‍ ഹീറോയായി വാഴ്ത്തപ്പെടുന്നത്. 233 യാത്രക്കാരുടെയും, മറ്റ് കാബിന്‍ ക്രൂവിന്റെയും വിലപ്പെട്ട ജീവനാണ് ഈ പൈലറ്റിന്റെ മനോധൈര്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്. 

രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ ലാന്‍ഡിംഗ് ഗിയര്‍ ഉള്‍വലിഞ്ഞ് നില്‍ക്കുമ്പോഴാണ് ക്യാപ്റ്റന്‍ ഡാമിര്‍ പറത്തിയ ഉറാല്‍ എയര്‍ലൈന്‍സ് വിമാനം യു1678 ഒരു ചോളപ്പാടത്ത് സുരക്ഷിതമായി ഇറക്കിയത്. മോസ്‌കോവിലെ സുകോവ്‌സ്‌കി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് എഞ്ചിനില്‍ തീപിടിച്ചതോടെ തകര്‍ച്ചാഭീഷണി നേരിട്ടത്. എന്നാല്‍ 41-കാരനായ പൈലറ്റ് മരണത്തിന്റെ മുഖത്ത് നിന്നും യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിലുണ്ടായി. 

ഇടിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷം ഫോണെടുത്ത് ഭാര്യയെ വിളിച്ച് സംഭവം അറിയിച്ചെന്ന് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് തവണയാണ് തന്റെ വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചത്. ഇതോടെ ഒരു എഞ്ചിന്‍ പൊട്ടിത്തെറിച്ച് കത്താന്‍ തുടങ്ങി. രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തനം നിര്‍ത്തി. അടിയന്തര ലാന്‍ഡിംഗിനായി എയര്‍പോര്‍ട്ടിലേക്ക് സന്ദേശം നല്‍കിയ പൈലറ്റ് തനിക്ക് അതിനുള്ള സമയം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞു. 

ഇതോടൊണ് ഒരു മൈല്‍ അകലെയുള്ള ഒരു ചോളപ്പാടത്ത് വലിയ അപകടങ്ങളില്ലാതെ പൈലറ്റ് വിമാനം ഇടിച്ചിറക്കിയത്. 23 പേര്‍ക്ക് നിസ്സാര പരുക്കുകള്‍ മാത്രമാണ് ഏറ്റത്. പൈലറ്റിന് ഇത് സാധിച്ചില്ലായിരുന്നെങ്കില്‍ വ്യോമയാന ചരിത്രത്തില്‍ ഒരു ദുരന്തം കൂടി എഴുതിച്ചേര്‍ക്കേണ്ടി വരുമായിരുന്നു! 




കൂടുതല്‍വാര്‍ത്തകള്‍.