CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 10 Minutes 30 Seconds Ago
Breaking Now

ബ്രക്‌സിറ്റ് നടപ്പാക്കുമ്പോള്‍ ഇയു ജീവനക്കാര്‍ രാജിവെയ്ക്കും; പകരം നിയോഗിക്കാന്‍ 4000 ഏഷ്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് എന്‍എച്ച്എസ് മേധാവികള്‍; 2016 ഹിതപരിശോധന വിജയത്തിന് ശേഷം എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങിയത് 3000 ഇയു നഴ്‌സുമാര്‍

ഹെല്‍ത്ത് കെയര്‍ ജോലികളില്‍ യുകെയില്‍ 1.9 മില്ല്യണ്‍ പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 88 ശതമാനവും ബ്രിട്ടീഷുകാരാണ്.

ബ്രക്‌സിറ്റ് നടന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള പൗരന്‍മാര്‍ ജോലി രാജിവെച്ച് സ്വന്തം നാട്ടിലേക്ക് പോകുമെന്നും അതോടെ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ആളില്ലാതെ പോകുമെന്നുമായിരുന്നു 2016-ല്‍ ഹിതപരിശോധന നടക്കുമ്പോള്‍ പറഞ്ഞുകേട്ടിരുന്ന ഒരു പ്രധാന മുദ്രാവാക്യം. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത് സമ്മര്‍ദത്തില്‍ നട്ടംതിരിയുന്ന എന്‍എച്ച്എസ് തന്നെയാകുമെന്നും ഭയപ്പെട്ടിരുന്നു. ഒരു പരിധി വരെ ആ പറഞ്ഞത് സത്യവുമായി. ബ്രക്‌സിറ്റ് ഹിതപരിശോധന വിജയമായതോടെ 3000 ഇയു നഴ്‌സുമാരാണ് എന്‍എച്ച്എസ് വിട്ടത്. എന്നാല്‍ കൊഴിഞ്ഞുപോക്കിനൊപ്പം മറുവശത്ത് വിദേശ റിക്രൂട്ട്‌മെന്റ് നടത്തി എന്‍എച്ച്എസ് മേധാവികള്‍ ഇതിനെ ചെറുക്കുന്നു. 

2016 ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇയു ജീവനക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകുന്ന സാഹചര്യത്തില്‍ 4000 ഏഷ്യന്‍ നഴ്‌സുമാരെയാണ് എന്‍എച്ച്എസ് റിക്രൂട്ട് ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫിലിപ്പൈന്‍സില്‍ നിന്നും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഈ നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ആറ് ശതമാനം എന്‍എച്ച്എസ് ജീവനക്കാരും, പത്തില്‍ ഒരു ഡോക്ടര്‍ വീതവും ഇയുവില്‍ നിന്നുള്ളവരാണ്. 

ഹെല്‍ത്ത് കെയര്‍ ജോലികളില്‍ യുകെയില്‍ 1.9 മില്ല്യണ്‍ പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 88 ശതമാനവും ബ്രിട്ടീഷുകാരാണ്. 12 ശതമാനം പേര്‍ ബ്രിട്ടീഷ് ഇതര രാജ്യങ്ങളില്‍ നിന്നുമുള്ളവരുമാണ്. ഇതില്‍ ഇയു പൗരന്‍മാരും, ഇയു ഇതര പൗരന്‍മാരും തുല്യമാണ്. യൂറോപ്യന്‍ പൗരന്‍മാര്‍ കൂടുതലായി സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ രംഗത്താണ് ജോലി ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. എന്നാല്‍ കുടിയേറ്റക്കാരെ കൊണ്ടുവന്ന് ഒഴിവുകള്‍ നികത്താനുള്ള നീക്കത്തെ വിമര്‍ശകര്‍ എതിര്‍ക്കുന്നു. 

കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ രാജ്യത്ത് തന്നെ പരിശീലിപ്പിച്ച് തൊഴില്‍രംഗത്ത് എത്തിക്കുമെന്ന വാഗ്ദാനം എങ്ങും എത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. യുകെ ജീവനക്കാര്‍ക്ക് എന്‍എച്ച്എസില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മൈഗ്രേഷന്‍ വാച്ച് യുകെ ആരോപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.