CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 31 Seconds Ago
Breaking Now

പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് സര്‍ക്കാരിന്റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് മറുപടി നല്‍കി ബി എസ് യെദ്യൂരപ്പ

ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദ്യൂരപ്പയുടെ വിവാദ മറുപടി.

പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് നോട്ടടിക്കുന്ന യന്ത്രം കയ്യിലില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിവാദ മറുപടി. ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദ്യൂരപ്പയുടെ വിവാദ മറുപടി.

യെദ്യൂരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തി. ദുരിത ബാധിതര്‍ക്ക് സഹായധനം എത്തിക്കാന്‍ കര്‍ണാക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍, ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയപാത്ര ഫണ്ട് ഉണ്ടെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എം.എല്‍.എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും ആരാണ് കറന്‍സി നോട്ട് അടിക്കുന്നതെന്നും ജനതാദള്‍ എസ് ചോദിച്ചു.സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.