CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 22 Seconds Ago
Breaking Now

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം തിരുത്തപ്പെട്ടേക്കാമെന്ന് രാജ്‌നാഥ് സിങ്

ഭാവിയില്‍ ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക', രാജ്‌നാഥ് സിങ് പറഞ്ഞു

ജമ്മുകശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യാപാക് ബന്ധം വഷളായിരിക്കെ രാജ്യത്തിന്റെ ആണവായുധ നയത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ഇന്ത്യ ആദ്യമുപയോഗിക്കിക്കില്ല എന്ന നയത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്നുവരെ ഇന്ത്യയുടെ ആണവ നയം സംഘര്‍ഷമുണ്ടായാല്‍ രാജ്യം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ്. ഭാവിയില്‍ ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക', രാജ്‌നാഥ് സിങ് പറഞ്ഞു

പൊഖ്‌റാനില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചരമവാര്‍ഷകത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. പൊഖ്‌റാനില്‍ സ്‌കൗട്ട് മാസ്റ്റര്‍ മത്സരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 

1998ല്‍ ഇന്ത്യ രഹസ്യമായി അഞ്ച് തവണ ആണവ പരീക്ഷണം നടത്തിയ സ്ഥലമാണ് പൊഖ്‌റാന്‍. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്.

 




കൂടുതല്‍വാര്‍ത്തകള്‍.