CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 17 Seconds Ago
Breaking Now

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് ; ഫോണ്‍ കണ്ടെത്തിയാല്‍ ആസൂത്രിത അപകടമെന്ന് ബോധ്യമാകും ; ഗുരുതര ആരോപണവുമായി റിട്ട എസ് പി ജോര്‍ജ് ജോസഫ്

സത്യാവസ്ഥ മനസിലാക്കാന്‍ ബഷീറിന്റെ മൊബൈല്‍ ഫോണ്‍ ലഭിക്കണം.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിട്ട എസ് പി ജോര്‍ജ് ജോസഫ്. കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടറാമന്‍ അബദ്ധത്തില്‍ ഇടിക്കുകയായിരുന്നില്ലെന്നും അതൊരു ആസൂത്രിത അപകടം ആണെന്ന് സംശയിക്കുന്നെന്നും ജോര്‍ജ് ജോസഫ് വീഡിയോയില്‍ പറയുന്നു.

'കഴിഞ്ഞ രണ്ടു മാസമായി കവടിയാര്‍ ജംഗ്ഷനിലാണ് സിറാജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൊല്ലത്ത് പോയി മടങ്ങി വരുന്ന രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബഷീര്‍ ഓഫീസിലേക്ക് പോയിരുന്നു. കവടിയാറിലെ വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്‍പില്‍ നിന്നാണ് വെങ്കിട്ടറാമനെ കാറില്‍ കയറ്റിയതെന്ന് വഫ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ബഷീര്‍ അത് കണ്ടിരിക്കും. കണ്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒന്നുകില്‍ ഫോട്ടോ എടുക്കും. അല്ലെങ്കില്‍ വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്യും. തീര്‍ച്ചയായും അത് ഉണ്ടായിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ഇതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ബഷീറിന്റെ മൊബൈല്‍ ഫോണ്‍ ലഭിക്കണം. ബഷീറിന്റെ സ്മാര്‍ട് ഫോണ്‍ ഇന്ന് വരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ വീണ്ടും അന്വേഷിച്ചപ്പോള്‍ മനസിലായത്. അപകടം നടന്ന ശേഷം ഒരു പൊലീസുകാരന്‍ പുല്‍ച്ചെ 1.56ന് ഈ നമ്പറിലേക്ക് വിളിച്ചുവെന്നും ഫോണ്‍ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ്. അതിന് ശേഷം ഇതുവരെ ആ ഫോണ്‍ ഓണ്‍ ആയിട്ടില്ല. ഫോണ്‍ കണ്ടെടുത്താല്‍ കഥ മാറും. ആ മൊബൈല്‍ ഫോണ്‍ സംസാരിക്കും' ജോര്‍ജ് ജോസഫ് പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.