CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 47 Seconds Ago
Breaking Now

ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പ്രസ്താവന ; നടന്‍ ധര്‍മ്മജനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താനവയെ അനുകൂലിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് ധര്‍മ്മജന്‍ സര്‍ക്കാരിനെയും ജനപ്രതിനിധികളെയും വിമര്‍ശിച്ചു കൊണ്ടുള്ള പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല. ഇത്രയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്ളപ്പോള്‍ എന്തുകൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ കൈകളിലെത്തുന്നില്ലാ എന്നും ധര്‍മ്മജന്‍ ചോദിച്ചു. തന്റെ പഞ്ചായത്തായ വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു താരത്തിന്റെ പ്രസ്താവന. എന്നാല്‍ ധര്‍മ്മജനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.എന്നാല്‍ ധര്‍മ്മജനെ വ്യക്തിഹത്യ നടത്തുന്ന തരത്തിലും കമന്റുകള്‍ പ്രവഹിക്കുന്നു. എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യവര്‍ഷം നടത്തിയാണ് ഒരു കൂട്ടം പ്രതികരിച്ചത്. താരത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അതില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.