CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 14 Seconds Ago
Breaking Now

യുവാവിനൊപ്പം ഒളിച്ചോടിയതിന്റെ പേരില്‍ പൊതുസ്ഥലത്ത് യുവതിയ്ക്ക് ഗ്രാമ മുഖ്യന്റെ ക്രൂരമായ മര്‍ദ്ദനം

ഗ്രാമമുഖ്യനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാകളക്കം ആരും മുന്നോട്ട് വരുന്നില്ലെന്ന് അനന്ത്പൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

യുവാവിനൊപ്പം ഒളിച്ചോടിയതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് ഗ്രാമമുഖ്യന്‍ വടി ഉപയോഗിച്ച് അതി ക്രൂരമായി മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ചായിരുന്നു സംഭവം. കുട്ടിയെ വടി കൊണ്ട് തല്ലുന്ന വീഡിയോ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ഇരുപത് വയസ്സുകാരനായ യുവാവിന്റെ ഒപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്  എന്നാല്‍ ഇവരെ കണ്ടെത്തി നാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് ഗ്രാമ പ്രമാണിമാരുടെ മുമ്പില്‍  ഹാജരാക്കി. കെ.പി ദൂദി എന്ന ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

തല കുമ്പിട്ടിരിക്കുന്ന ആണ്‍കുട്ടിയുടെ മുമ്പില്‍ വെച്ച് ഗ്രാമമുഖ്യന്‍ പെണ്‍ക്കുട്ടിയെ ചോദ്യം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ഏതോ ചോദ്യത്തിന് പെണ്‍കുട്ടി നല്‍കിയ മറുപടിയില്‍ ദേഷ്യംവന്ന്  കയ്യ്‌ക്കൊണ്ടും തുടര്‍ന്ന് വടിയും ഉപയോഗിച്ചും തല്ലുന്നുമുണ്ട്.

ഗ്രാമ മുഖ്യനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാകളക്കം ആരും മുന്നോട്ട് വരുന്നില്ലെന്ന് അനന്ത്പൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. 'മാതാപിതാക്കളുടെ താല്‍പ്പര്യം കൂടി പരിഗണിച്ചാണ് ഗ്രാമമുഖ്യന്‍ സംഭവത്തില്‍ ഇടപ്പെട്ടതെന്ന് അവര്‍ പറയുന്നു.അതുകൊണ്ടുതന്നെ അവര്‍ പരാതിപ്പെടാന്‍ തയ്യാറല്ല',അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.