CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 49 Seconds Ago
Breaking Now

എനിക്ക് മക്കള്‍ വേണ്ട, വന്ധ്യംകരണം മതി; 22-കാരന് വാസെക്ടമി ഓപ്പറേഷന്‍ നടത്താന്‍ വിസമ്മതിച്ച് എന്‍എച്ച്എസ്; ജീവിതം മാറ്റിമറിക്കുന്ന തീരുമാനത്തിന് സമയമായില്ല; പ്രായമാകുമ്പോള്‍ മനസ്സ് മാറിയാലോ? പ്രൈവറ്റ് ഓപ്പറേഷന്‍ നടത്താന്‍ ഗോഫണ്ട് പേജ് ആരംഭിച്ച് യുവാവ്

ഇത് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ചിരിച്ച് തള്ളുകയാണ് ചെയ്തത്

22-ാം വയസ്സില്‍ വാസെക്ടമി ഓപ്പറേഷന്‍ നടത്താന്‍ എത്ര പേര്‍ തയ്യാറാകും? പ്രത്യേകിച്ച് ഒരു വിവാഹത്തിലേക്ക് പോലും എത്തിച്ചേരാന്‍ ആ പ്രായത്തില്‍ തയ്യാറായിരിക്കില്ല. അങ്ങിനെ വരുമ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയാല്‍ പിന്നീട് തിരികെ പോകാന്‍ കഴിയില്ലല്ലോ. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് കോണര്‍ ആന്‍ഡ്രൂസിന്റെ ഓപ്പറേഷന്‍ ആവശ്യം എന്‍എച്ച്എസ് നിരാകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രൈവറ്റ് ഓപ്പറേഷന്‍ നടത്താന്‍ ഫണ്ട്‌റെയ്‌സിംഗ് പേജ് ആരംഭിച്ചിരിക്കുകയാണ് ഈ 22-കാരന്‍. 

ഒരു വര്‍ഷമായി എന്‍എച്ച്എസില്‍ വാസെക്ടമി നടത്താന്‍ കോണര്‍ പരിശ്രമിച്ച് വരികയാണ്. എന്നാല്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനം എടുക്കാന്‍ പ്രായമായിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി. ഇതോടെ തന്റെ ആഗ്രഹം നിറവേറ്റാന്‍ 1100 പൗണ്ട് ചെലവ് വരുന്ന ഓപ്പറേഷനായി സംഭാവന സ്വീകരിക്കുകയാണ് കോണര്‍. കാന്റര്‍ബറിയില്‍ പ്രതിശ്രുത വധു ലോറയ്‌ക്കൊപ്പം താമസിക്കുന്ന തനിക്ക് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കാന്‍ കൃത്യമായ കാരണങ്ങളുണ്ടെന്നാണ് യുവാവിന്റെ നിലപാട്. 

തന്റെ കുടുംബത്തിലെ ഓട്ടോഇമ്മ്യൂണ്‍, ഹൃദയ പ്രശ്‌നങ്ങള്‍ക്കൊപ്പം ചില മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമാണ് കോണര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പെട്ടെന്നുള്ള മരണത്തിന് വരെ കാരണമായേക്കാവുന്ന ഈ അവസ്ഥ തന്റെ കുട്ടികളിലേക്ക് കൈമാറാന്‍ ആഗ്രഹമില്ലെന്ന് യുവാവ് പറയുന്നു. എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ചിരിച്ച് തള്ളുകയാണ് ചെയ്തത്. പ്രായമാകുമ്പോള്‍ മനസ്സ് മാറിയേക്കുമെന്നാണ് ഡോക്ടര്‍ നിലപാട് സ്വീകരിച്ചത്. 30 വയസ്സാകുമ്പോള്‍ വരാന്‍ പറഞ്ഞ് തിരിച്ചയച്ചത് അപമാനിക്കലാണെന്ന് കോണര്‍ പറയുന്നു. 

ഒരാള്‍ ഐവിഎഫ് സ്വീകരിക്കുന്നത് പോലെയും, അബോര്‍ഷന്‍ നടത്തുന്നത് പോലെയും വാസെക്ടമിയും ചെയ്ത് നല്‍കണമെന്നാണ് കോണറുടെ നിലപാട്. എന്തായാലും ഈ ഉദ്ദേശത്തില്‍ തുടങ്ങിയ സംഭാവന സ്വീകരണം 100 പൗണ്ട് മാത്രമാണ് ഇതുവരെ നേടിയത്. 




കൂടുതല്‍വാര്‍ത്തകള്‍.