അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ വാദം പുരോഗമിക്കേ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ ഒരുക്കി തുടങ്ങി. കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന് പിന്നാലെയാണ് കല്ലുകള്‍ ഒരുക്കുന്നതെന്ന് വിഎച്ച് പി വക്താവ് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിലുള്ള നിര്‍മ്മാണത്തിനുള്ള ഏകദേശം 70 ശതമാനം പണികള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയ്ക്ക് സമീപം കാര്‍സേവക്പുരത്താണ് കല്ലുകള്‍ സമാഹരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പൊടിപിടിച്ചു കിടന്ന കല്ലുകള്‍ വൃത്തിയാക്കുകയാണിപ്പോള്‍. കല്ലുകള്‍ കൊത്തിയെടുക്കുന്നതിന് വൈദഗ്ധ്യമുള്ള ജോലിക്കാരെ വൈകാതെ രാജസ്ഥാനില്‍ നിന്നെത്തിക്കും. നവംബറോടെ വാദം പൂര്‍ത്തിയാക്കി രാമക്ഷേത്രം ഉടന്‍ നിര്‍മ്മാണം തുടങ്ങാമെന്ന് കരുതുന്നുവെന്ന് വിഎച്ച് പി പറയുന്നു.